ആലപ്പുഴ; എംഎൽഎയുടെ ഭാര്യക്ക് തെരുവുനായയുടെ കടിയേറ്റു, നാല് വയസുകാരനും പരിക്ക്

എംഎൽഎയുടെ ഭാര്യക്ക് തെരുവുനായയുടെ കടിയേറ്റു

ആലപ്പുഴ; എംഎൽഎയുടെ ഭാര്യക്ക് തെരുവുനായയുടെ കടിയേറ്റു, നാല് വയസുകാരനും പരിക്ക്
dot image

ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ് എംഎൽഎയുടെ ഭാര്യക്ക് പരിക്ക്. എംഎൽഎ പി പി ചിത്തരഞ്ജന്റെ ഭാര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്. കനാൽ വാർഡ് മേഖലയിൽ നാല് വയസുകാരനും തെരുവുനായയുടെ കടിയേറ്റു. വീടിന് മുൻപിൽ കുളിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.

ഇന്നലെയായിരുന്നു സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു എംഎൽഎയുടെ ഭാര്യക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് നാല് വയസുകാരനെ തെരുവുനായ ആക്രമിച്ചത്. ആക്രമിച്ച നായകൾക്ക് പേവിഷബാധ ഉണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Content Highlights: stray dog attacked MLA PP Chitharanjans wife at alappuzha

dot image
To advertise here,contact us
dot image