നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, വൈകുന്നേരത്തോടെ മുറിയിലേക്ക് മാറ്റും

ഡിഎന്എ സാമ്പിളും നാളെ പരിശോധനയ്ക്ക് അയയ്ക്കും.

dot image

കൊച്ചി: കൊച്ചിയില് നവജാത ശിശുവിനെ കൊലപ്പെടുത്തി റോഡിലേക്ക് വലിച്ചെറിഞ്ഞ കേസില് അറസ്റ്റിലായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അതിനാല് പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമര്പ്പിച്ചേക്കും. ഡിഎന്എ സാമ്പിളും നാളെ പരിശോധനയ്ക്ക് അയയ്ക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് അത്യാഹിത വിഭാഗത്തില് കഴിയുന്ന യുവതിയെ ഇന്ന് വൈകുന്നേരത്തോടെ മുറിയിലേക്ക് മാറ്റും. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്ത സമയത്ത് തന്നെ ഡി എന് എ പരിശോധനയ്ക്കുള്ള സാമ്പിള് പൊലീസിന് കൈമാറിയിരുന്നു. ഇതാണ് നാളെ പരിശോധനയ്ക്ക് അയയ്ക്കുക. യുവതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില് മാത്രം ആണ്സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

വെള്ളിയാഴ്ചയാണ് വീടിന്റെ ശുചിമുറിയില് ആണ്കുഞ്ഞിന് ജന്മം നല്കിയതിന് പിന്നാലെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേക്ക് വലിച്ചെറിഞ്ഞത്. കഴിഞ്ഞ ദിവസം യുവതിയെ റിമാന്ഡ് ചെയ്തിരുന്നു. ഈ മാസം 18 വരെയാണ് യുവതിയെ ജുഡീഷ്യല് കസ്റ്റഡിയില് റിമാന്ഡ് ചെയ്തത്. മജിസ്ട്രേറ്റ് ആശുപത്രിയില് എത്തിയാണ് കോടതി നടപടികള് പൂര്ത്തിയാക്കിയത്.

dot image
To advertise here,contact us
dot image