പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം: കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

ബന്ധുക്കള് തടഞ്ഞതോടെ ഇവരുടെ വിലങ്ങഴിച്ച് മോചിപ്പിച്ചു

dot image

തിരുവനന്തപുരം: പുതുക്കുറിച്ചിയില് പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തില് കടുത്ത നടപടികളിലേക്ക് കടക്കാന് പൊലീസ്. അടിപിടിയിലും, കൃത്യനിര്വഹണം തടഞ്ഞതിലും കേസ് എടുക്കും. പ്രതിയുടെ ബന്ധുക്കള്ക്കെതിരെയും കേസ് എടുക്കും.

ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികളുടെ ബന്ധുക്കള് ഉള്പ്പടെയാണ് പൊലീസിനെ തടഞ്ഞത്. അടിപിടിക്കേസിലാണ് പുതുക്കുറിച്ചി സ്വദേശികളായ നബിന്, കൈഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബന്ധുക്കള് തടഞ്ഞതോടെ ഇവരുടെ വിലങ്ങഴിച്ച് മോചിപ്പിച്ചു. കഠിനംകുളം സ്റ്റേഷനില് നിന്ന് മൂന്നു പൊലീസുകാര് മാത്രമാണ് സ്ഥലത്തെത്തിയത്. രാത്രി മറ്റു നടപടികള് വേണ്ടെന്ന തീരുമാനത്തില് പൊലീസ് സംഘം മടങ്ങുകയായിരുന്നു.

dot image
To advertise here,contact us
dot image