അംബാനിയോടും അദാനിയോടും 'നോ'; രാഹുല്‍ഗാന്ധിക്ക് 25 കമ്പനികളില്‍ ഓഹരികള്‍, അഞ്ച് മ്യൂച്വല്‍ ഫണ്ടുകളും

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം വയനാട് ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങളും ഓഹരി വിവരങ്ങളും വ്യക്തമായിരിക്കുന്നത്.
അംബാനിയോടും അദാനിയോടും 'നോ'; രാഹുല്‍ഗാന്ധിക്ക് 25 കമ്പനികളില്‍ ഓഹരികള്‍, അഞ്ച് മ്യൂച്വല്‍ ഫണ്ടുകളും

കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധി ആകെ 25 കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിലാണ്. 1,474 ഓഹരികളാണ് ഇതില്‍ രാഹുല്‍ ഗാന്ധി കൈ വശം വെച്ചിരിക്കുന്നത്. ഇവയുടെ മൂല്യം ഏകദേശം 42.27 ലക്ഷം വരും. ബജാജ് ഫിനാന്‍സില്‍ 35.89 ലക്ഷം മൂല്യം വരുന്ന 551 ഓഹരികളുണ്ട്.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം വയനാട് ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങളും ഓഹരി വിവരങ്ങളും വ്യക്തമായിരിക്കുന്നത്. 20 കോടിയുടെ ആസ്തിയുണ്ടെനന്നാണ്സത്യവാങ്മൂലത്തില്‍ പറഞ്ഞത്. നെസ്ലെ ഇന്ത്യയുടെ 35.67 ലക്ഷം മൂല്യമുള്ള 1,370 ഓഹരികളും ഏഷ്യന്‍ പെയിന്റ്‌സിന്റെ 35.29 ലക്ഷം മൂല്യമുള്ള 1,231 ഓഹരികളും ടൈറ്റന്‍ കമ്പനിയുടെ 32.59 ലക്ഷം മൂല്യമുള്ള 897 ഓഹരികളും രാഹുലിനുണ്ട്.

കൂടാതെ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ 1161 ഓഹരികളും രാഹുല്‍ ഗാന്ധി കൈവശം വച്ചിട്ടുണ്ട്. ഇവയുടെ മൂല്യം ഏകദേശം 27.02 ലക്ഷം രൂപ വരും. മാത്രമല്ല ഐ.സി.ഐ.സി.ഐ ബാങ്കിന്റെ 24.83 ലക്ഷം മൂല്യമുള്ള 2,299 ഓഹരികളും ദിവിസ് ലബോറട്ടറീസിന്റെ 19.7 ലക്ഷം മൂല്യമുള്ള 567 ഓഹരികളും സുപ്രജിത് എന്‍ജിനീയറിംഗിന്റെ 16.65 ലക്ഷം മൂല്യമുള്ള 4,068 ഓഹരികളും ഗാര്‍വെയര്‍ ടെക്നിക്കല്‍ ഫൈബേഴ്സിന്റെ 16.43 ലക്ഷം മൂല്യമുള്ള 508 ഓഹരികളും അദ്ദേഹത്തിനുണ്ട്. ഇവയാണ് രാഹുല്‍ ഗാന്ധി നിക്ഷേപം നടത്തിയ പത്ത് പ്രധാന കമ്പനികള്‍. രാഹുല്‍ ഗാന്ധിയുടെ കൈവശം അദാനി, അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com