പത്തനംതിട്ടയിൽ അച്ചു ഇറങ്ങും; പ്രചരണം തള്ളി യുഡിഎഫ്

ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ അച്ചു ഇറങ്ങും; പ്രചരണം തള്ളി യുഡിഎഫ്

പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കായി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പ്രചാരണത്തിനെത്തും. ബിജെപി സ്ഥാനാര്‍ത്ഥിയും എ കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണി ബാല്യകാല സുഹൃത്തായതിനാല്‍ അച്ചു ഉമ്മന്‍ പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പത്തനംതിട്ടയില്‍ ഏപ്രില്‍ 6-ാം തീയതിയാവും അച്ചു ഉമ്മന്‍ പ്രചാരണത്തിനെത്തുക. ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

അനില്‍ ആന്റണിക്കെതിരെ അച്ചു ഉമ്മന്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തില്ലെന്ന് ഐഎഎന്‍എസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയൊഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി അച്ചു ഉമ്മന്‍ പ്രചാരണത്തിനെത്തുമെന്നായിരുന്നു വാര്‍ത്ത.

പത്തനംതിട്ട മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അച്ചു ഉമ്മ ഇടം പിടിച്ചേക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. അതേസമയം ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള ഒരു ഇടവേളയ്ക്കിപ്പുറം കണ്ടന്റ് ക്രിയേഷന്‍ രംഗത്ത് സജീവമായിരിക്കുകയാണ് അച്ചു ഉമ്മന്‍. വിദേശത്ത് സ്ഥിരതാമസമാക്കിയ അച്ചു ഉമ്മനും കുടുംബവും ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് തന്റെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു അച്ചു. പിന്നീട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലും സജീവമായിരുന്നു. ഒരു ഘട്ടത്തില്‍ അച്ചു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. 

Related Stories

No stories found.
logo
Reporter Live
www.reporterlive.com