സാമ്പത്തിക പ്രതിസന്ധി; തിരഞ്ഞെടുപ്പിനു മുൻപ് പണപ്പിരിവ് നടത്താൻ കെപിസിസി

കൂടിയാലോചനകൾക്ക് ശേഷമേ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ
സാമ്പത്തിക പ്രതിസന്ധി; തിരഞ്ഞെടുപ്പിനു മുൻപ് പണപ്പിരിവ് നടത്താൻ കെപിസിസി

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ തയാറെടുക്കുകയാണ് കെപിസിസി. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നോട്ടുവച്ചതായാണ് വിവരം.

കൂടിയാലോചനകൾക്ക് ശേഷമേ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് എഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. മണ്ഡലങ്ങളില്‍ പ്രചാരണം നടത്താൻ നിലവില്‍ പാർട്ടിക്ക് സാധിക്കുന്നുണ്ട്.

എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം കടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാൽ പൊതുജനങ്ങളിൽ നിന്നും പണം സമാഹരിക്കാതെ മറ്റു മാർഗങ്ങളില്ലെന്നാണ് നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com