റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: പത്തനംതിട്ടയുടെയും കോഴിക്കോടിൻ്റെയും മുഖ്യമന്ത്രി ചോയ്സ് കെ കെ ശൈലജ

പത്തനംതിട്ടയിൽ 28.7 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ കെ ശൈലജയെ പിന്തുണച്ചപ്പോൾ കോഴിക്കോട് 28.5 ശതമാനമാണ് കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്
റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: പത്തനംതിട്ടയുടെയും കോഴിക്കോടിൻ്റെയും മുഖ്യമന്ത്രി ചോയ്സ് കെ കെ ശൈലജ

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെ തിരഞ്ഞെടുക്കുമെന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തിന് കെ കെ ശൈലജയെ ചേർത്തുപിടിച്ച് പത്തനംതിട്ട, കോഴിക്കോട് മണ്ഡലങ്ങൾ. റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്തവരിൽ കോഴിക്കോടും പത്തനംതിട്ടയിലും കൂടുതൽ പേരും കെ കെ ശൈലജയെയാണ് പിന്തുണച്ചത്. പത്തനംതിട്ടയിൽ 28.7 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ കെ ശൈലജയെ പിന്തുണച്ചപ്പോൾ കോഴിക്കോട് 28.5 ശതമാനമാണ് കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്.

പത്തനംതിട്ടയിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഭൂരിപക്ഷം കെ കെ ശൈലജയെ പിന്തുണയ്ക്കുമ്പോൾ രണ്ടാമത് ശശി തരൂരാണ്. ശശി തരൂരിനെ 16.8 ശതമാനം പിന്തുണച്ചപ്പോൾ പിണറായി വിജയനെ സർവ്വെയിൽ പങ്കെടുത്ത 13.7 ശതമാനം പേരാണ് പിന്തുണച്ചത്. വി ഡി സതീശനെ 11.4 ശതമാനവും സുരേഷ് ഗോപിയെ 10.9 ശതമാനവും രമേശ് ചെന്നിത്തലയെ 5.2 ശതമാനവും കെ സുരേന്ദ്രനെ 2.1 ശതമാനവും കെ സുധാകരനെ 1.5 ശതമാനവും എം വി ഗോവിന്ദനെ 1.1 ശതമാനവും കെ സി വേണുഗോപാലിനെ 0.5 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. അറിയില്ലെന്ന് 8.1 ശതമാനം അഭിപ്രായപ്പെട്ടു.

കോഴിക്കോട് മണ്ഡലത്തിലെ കൂടുതൽപേർ കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുമ്പോൾ രണ്ടാമത് വിഡി സതീശനാണ്. സർവ്വെയിൽ പങ്കെടുത്ത 17.7 ശതമാനമാണ് വി ഡി സതീശനെ പിന്തുണയ്ക്കുന്നത്. പിണറായി വിജയനെ 15.2 ശതമാനവും ശശി തരൂരിനെ 14.5 ശതമാനവും, സുരേഷ് ഗോപിയെ 9.9 ശതമാനവും കെ സുരേന്ദ്രനെ 5.1 ശതമാനവും രമേശ് ചെന്നിത്തലയെ 4 ശതമാനവും കെ സുധാകരനെ 1.9 ശതമാനവും കെ സി വേണുഗോപാലിനെ 0.7 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. 2 ശതമാനം അറിയില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആരെയാണ് പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതെന്ന് ചോദ്യത്തിന് പത്തനംതിട്ടയിൽ നിന്നും സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും പിന്തുണയ്ക്കുന്നത് രാഹുൽ ഗാന്ധിയയെയാണ്. 38.5 ശതമാനമാണ് പത്തനംതിട്ടയിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് 33.9 ശതമാനം പേരാണ് ആഗ്രഹിക്കുന്നത്. ശശി തരൂരിനെ 4.5 ശതമാനവും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 2.3 ശതമാനവും മമത ബാനർജിയെ 2.1 ശതമാനവും അരവിന്ദ് കെജ്‌രിവാളിനെ 1.4 ശതമാനവും നിതിഷ് കുമാറിനെ 0.5 ശതമാനവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നത്. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 16.8 ശതമാനമാണ്.

കോഴിക്കോട് മണ്ഡലത്തിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരുടെ പ്രധാനമന്ത്രി ചോയ്സ് രാഹുൽ ഗാന്ധിയാണ്. സർവ്വെയിൽ പങ്കെടുത്തവരിൽ 44 ശതമാനം രാഹുൽ ഗാന്ധിയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കാണുന്നത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ആഗ്രഹിക്കുന്നത് 27 ശതമാനമാണ്. അരവിന്ദ് കെജ്‌രിവാളിനെ 6.7 ശതമാനവും മമത ബാനർജിയെ 4.6 ശതമാനവും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 3.2 ശതമാനവും നിതിഷ് കുമാറിനെ 2.7 ശതമാനവും ശശി തരൂരിനെ 2.1 ശതമാനവും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 9.7 ശതമാനമാണ്.

പത്തനംതിട്ടയിൽ ഇടതുമുന്നണിയുടെ അട്ടിമറി വിജയമാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നത്. 2009ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം പത്തനംതിട്ട കോൺഗ്രസിൻ്റെ കുത്തക സീറ്റാണ്. എന്നാൽ ഇത്തവണ പത്തനംതിട്ടയിൽ യുഡിഎഫിന് അടിപതറുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. സർവ്വെയിൽ പങ്കെടുത്തവരിൽ 41.6 ശതമാനം എൽഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. 40.1 ശതമാനം യുഡിഎഫ് വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. 16.1 ശതമാനം ബിജെപി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ അറിയില്ലെന്ന് 2.2 ശതമാനം അഭിപ്രായപ്പെട്ടു.

തുടർച്ചയായ നാലാമൂഴത്തിലും കോഴിക്കോട് യുഡിഎഫ് നിലനിർത്തുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. കോഴിക്കോട്ടെ യുഡിഎഫ് അശ്വമേധം തടയാൻ എൽർിഎഫിന് ഇത്തവണയും കഴിയില്ലെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 43.9 ശതമാനവും അഭിപ്രായപ്പെട്ടു. എൽഡിഎഫ് കോഴിക്കോട് വിജയിക്കുമെന്ന് 36.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബിജെപി വിജയിക്കുമെന്ന് 16.6 ശതമാനവും അറിയില്ലെന്ന് 2.7 ശതമാനവും അഭിപ്രായപ്പെട്ടു.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പത്തനംതിട്ട, കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com