കുട്ടികളുടെ ഭാവി തകര്‍ക്കുന്നതിനെ എതിര്‍ത്തു; മഹിളാ മോര്‍ച്ചയുടെ സദാചാര സമരത്തെ ന്യായീകരിച്ച് ബിജെപി

നിയമം കയ്യിലെടുത്തിട്ടില്ലെന്ന് ബിജെപി
കുട്ടികളുടെ ഭാവി തകര്‍ക്കുന്നതിനെ എതിര്‍ത്തു; മഹിളാ മോര്‍ച്ചയുടെ സദാചാര സമരത്തെ ന്യായീകരിച്ച് ബിജെപി

കോഴിക്കോട്: കോന്നാട് ബീച്ചിലെ മഹിളാ മോര്‍ച്ചയുടെ സദാചാര പെലീസിംഗിനെ ന്യായീകരിച്ച് ബിജെപി. പ്രദേശത്തെ മയക്കുമരുന്ന് ഉപയോഗത്തിനെതിരായ പ്രതീകാത്മക സമരമാണ് കോന്നാട് നടന്നത്. നിയമം കയ്യിലെടുത്തിട്ടില്ലെന്നും ബിജെപി ജില്ല അധ്യക്ഷന്‍ വി കെ സജീവന്‍ പ്രതികരിച്ചു.

'രക്ഷിതാക്കളായ അമ്മമാര്‍ നടത്തിയ സമരത്തെ സദാചാര പൊലീസിംഗ് ആണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമല്ല പ്രതികരിക്കേണ്ടത്. കുട്ടികളുടെ ഭാവി തകര്‍ക്കുന്നതിനെയാണ് എതിര്‍ത്തത്.' സജീവന്‍ പറഞ്ഞു.

സദാചാര പൊലീസിങ്ങിനെതിരെ ഡിവൈഎഫ് െഎ ബീച്ചില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടികളുടെ ഭാവി തകര്‍ക്കുന്നതിനെ എതിര്‍ത്തു; മഹിളാ മോര്‍ച്ചയുടെ സദാചാര സമരത്തെ ന്യായീകരിച്ച് ബിജെപി
കിട്ടാനുള്ള കണക്കുകൾ ജന്തർ മന്തറിൽ മൈക്ക് കെട്ടി പറയുകയല്ല വേണ്ടത്, സഭയിൽ പറയണം: വി മുരളീധരൻ

കഴിഞ്ഞ ദിവസം മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ബീച്ചില്‍ ഇരുന്ന യുവാക്കളെ ചൂല്‍ കൊണ്ട് അടിച്ച് ഓടിച്ചിരുന്നു. ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ച സംഭവം സദാചാര പൊലീസിംഗ് അല്ലെന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ വാദം. കുട്ടികളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ വിശദീകരിച്ചിരുന്നു.

സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചെന്നും പ്രദേശവാസികള്‍ക്ക് ബീച്ചിലിറങ്ങാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചാണ് മഹിളാ മോര്‍ച്ച ബീച്ചിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുപതിലധികം വരുന്ന വനിതകള്‍ ചൂലുമെടുത്ത് ബീച്ചിലേക്കെത്തുകയായിരുന്നു.തുടര്‍ന്നും ചൂലുമായി ബിച്ചിലെത്തി യുവതി യുവാക്കള്‍ക്ക് താക്കീത് നല്‍കാനാണ് തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com