തലസ്ഥാനം യുഡിഎഫിനെ തുണയ്ക്കുമോ? പ്രതീക്ഷയോടെ ബിജെപി

യുഡിഎഫ് കേന്ദ്രത്തില്‍ നിന്നും തരൂര്‍ എന്ന ഒറ്റ പേര് മാത്രമാണ് ഉയര്‍ന്നതെങ്കില്‍ എല്‍ഡിഎഫിലും എന്‍ഡിഎയിലും സാധ്യത പട്ടികയില്‍ രണ്ടും മൂന്നും പേരുകളുണ്ട്
തലസ്ഥാനം യുഡിഎഫിനെ തുണയ്ക്കുമോ? പ്രതീക്ഷയോടെ ബിജെപി

ശക്തമായ ത്രികോണ മത്സരം നടക്കുന്ന വിവിഐപി മണ്ഡലം, ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്ന് തുടങ്ങി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ആര് ജയിക്കുന്നുവെന്നതിനൊപ്പം രണ്ടാമതാരാകും എന്നതും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ ചര്‍ച്ചകളില്‍ വേറിട്ടുനിര്‍ത്തുന്നതാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് ശശി തരൂര്‍ പരാജയപ്പെടുത്തിയത്. മൂന്നാമത് സിപിഐയുടെ സി ദിവാകരനും എത്തി. ഇത്തവണ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചത് മുതല്‍ യുഡിഎഫ് കേന്ദ്രത്തില്‍ നിന്നും തരൂര്‍ എന്ന ഒറ്റ പേര് മാത്രമാണ് ഉയര്‍ന്നതെങ്കില്‍ എല്‍ഡിഎഫിലും എന്‍ഡിഎയിലും സാധ്യത പട്ടികയില്‍ രണ്ടും മൂന്നും പേരുകളുണ്ട്.

കഴക്കൂട്ടം, വെഞ്ഞാറമൂട്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തരൂരിന്റെ നാലാം ഊഴമാണിത്. എല്‍ഡിഎഫില്‍ സിപിഐയുടെ സീറ്റാണ് തിരുവനന്തപുരം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആനി രാജ, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുടെ പേരുകള്‍ക്കാണ് സാധ്യത പട്ടികയില്‍ മുന്‍തൂക്കം. കുമ്മനം രാജശേഖന്‍, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, നിര്‍മ്മലാ സീതാരാമന്‍ എന്നിവരുടെ പേരുകളാണ് എന്‍ഡിഎ സാധ്യതാ ലിസ്റ്റിലുള്ളത്.

തലസ്ഥാനം യുഡിഎഫിനെ തുണയ്ക്കുമോ? പ്രതീക്ഷയോടെ ബിജെപി
യുപിഎ ഭരണകാലത്തും മോദി ഭരണകാലത്തും കേരളത്തിന് എത്ര കിട്ടി?; കണക്കുകളുമായി കേന്ദ്ര ധനമന്ത്രി

2019 ല്‍ ശശി തരൂര്‍ 41.19 ശതമാനം വോട്ട് പോക്കറ്റിലാക്കിയപ്പോള്‍ എന്‍ഡിഎ 31 ശതമാനവും, എല്‍ഡിഎഫ് 25.6 ശതമാനവും വോട്ട് നേടിയിരുന്നു. 2014 ല്‍ ശശി തരൂര്‍ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2,97,806 വോട്ടാണ് തരൂരിന് അന്ന് ലഭിച്ചത്. രണ്ടാമത് എത്തിയ ഒ രാജഗോപാലിന് 2,82,336 വോട്ട് ലഭിച്ചപ്പോള്‍ മൂന്നാമത് എത്തിയ സിപിഐയുടെ ബെന്നറ്റ് എബ്രഹാമിന് 2,48,941 വോട്ടും ലഭിച്ചു.

കോണ്‍ഗ്രസ് ശശി തരൂരില്‍ തന്നെയാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെങ്കില്‍ ബിജെപിയെ സംബന്ധിച്ച് തുടര്‍ച്ചയായി മണ്ഡലത്തിലുണ്ടായ വോട്ട് വര്‍ധനയിലാണ് പ്രതീക്ഷ. 1999 ല്‍ രാജഗോപാല്‍ മത്സരിക്കുമ്പോള്‍ വോട്ട് 158221 ആയിരുന്നെങ്കില്‍ 2021 ല്‍ കുമ്മനം മത്സരിച്ചപ്പോള്‍ 316142 ആയിരുന്നു. അതിനിടെ 2009 ല്‍ പി കെ കൃഷ്ണദാസ് മത്സരിച്ചപ്പോള്‍ മാത്രമാണ് വോട്ട് വിഹിതം കുറഞ്ഞത്. ഇത്തവണ കേന്ദ്രത്തിലെ തുടര്‍ഭരണം ബിജെപി പ്രചാരണ ആയുധമാക്കും.

സിപിഐ 2014 ലും 2019 ലും മൂന്നാംസ്ഥാനത്താണ്. 2014 ല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി മുന്‍നിര്‍ത്തിയാണ് ബെന്നറ്റ് എബ്രഹാമിനെ നിര്‍ത്തിയതെങ്കിലും മത്സരം കാഴ്ച്ചവെക്കാനായില്ല. 2019ല്‍ സി ദിവാകരന്‍ മത്സരിച്ചപ്പോഴും രക്ഷയില്ല. സിപിഐ മത്സരിക്കുന്ന തൃശൂരും ബിജെപിയുടെ എക്ലാസ് മണ്ഡലങ്ങളിലൊന്നാണ്. ത്രികോണമത്സരിത്തിനൊരുങ്ങുന്ന രണ്ട് മണ്ഡലങ്ങളിലും സിപിഐഎമ്മിന് അഭിമാന പോരാട്ടമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com