ക്രിസ്മസ്–ന്യൂ ഇയര് ബംപർ; ഭാഗ്യവാൻ പോണ്ടിച്ചേരി സ്വദേശി

33 വയസുള്ള ബിസിനസ്കാരനെയാണ് ഭാഗ്യം തേടി എത്തിയിരിക്കുന്നത്

dot image

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂ ഇയര് ബംപറിന്റെ ഈ വർഷത്തെ ഭാഗ്യവാന് പോണ്ടിച്ചേരി സ്വദേശി. 33 വയസുള്ള ബിസിനസുകാരനെയാണ് ഭാഗ്യം തേടി എത്തിയിരിക്കുന്നത്. രേഖകൾ ലോട്ടറി വകുപ്പ് ആസ്ഥാനത്ത് ഹാജരാക്കി. പേരും വ്യക്തിവിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്ന് വിജയി ആവശ്യപ്പെട്ടു. ശബരിമല പോകും വഴി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താന് കയറിയപ്പോള് കിഴക്കേക്കോട്ട ലക്ഷ്മി ലക്കി സെന്റററിൽ നിന്നാണ് ലോട്ടറി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ 16 കോടിയായിരുന്ന ക്രിസ്മസ്–ന്യൂ ഇയര് ബംപർ ഒന്നാം സമ്മാനം ഇത്തവണ ഇരുപത് കോടിയാക്കി. 400 രൂപയായിരുന്നു ടിക്കറ്റ് വില. 25 കോടിയുടെ ഓണം ബംപര് കഴിഞ്ഞാല് ഏറ്റവും ഉയര്ന്ന സമ്മാനം ലഭിക്കുന്ന ലോട്ടറിയാണ് ക്രിസ്തുമസ്- ന്യൂയര് ബംപര്. C 224091 എന്ന നമ്പറിനായിരുന്നു ഇത്തവണ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്കാണ് ക്രിസ്മസ്–ന്യൂ ഇയര് ബംപർ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ 30 പേർക്ക് നൽകും. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും നൽകും.

dot image
To advertise here,contact us
dot image