
കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ പിടിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. മലയോര മേഖലയിലെ ജനങ്ങളെ രക്ഷിക്കുക എന്നതാണ് സർക്കാർ നിലപാട്. നാളെയും ആ നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കും. എന്നാൽ ചില ഘട്ടങ്ങളിൽ നിയമപരമായ കാര്യങ്ങൾ പരിഗണിച്ചു മാത്രമേ ചില ഉത്തരവുകൾ പുറപ്പെടുവിക്കാനാവൂ. അത് സ്വാഭാവികമായ കാലതാമസമാണെന്നും അത്തരം ഘട്ടങ്ങളിൽ ഉത്തരവുകളുടെ വേഗം ത്വരിതപ്പെടുത്തുമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
കടുവയെ തിരിച്ചറിഞ്ഞാല് വെടിവെച്ചുകൊല്ലുമെന്ന് വനംവകുപ്പ്; 'എല്ലാ ഒരുക്കങ്ങളും പൂര്ണ്ണം'വയനാട് വകേരിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ ലൊക്കേറ്റ് ചെയ്ത് മയക്കുവെടി വെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇതോടെയാണ് മോർച്ചറിക്ക് മുമ്പിലെ സമരം സമരം നാട്ടുകാർ അവസാനിപ്പിച്ചത്. പ്രജീഷിന്റെ മൃതദേഹം അഞ്ചുമണിയോടുകൂടി സംസ്കരിക്കും. മേഖലയിൽ കടുവയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി വനം വകുപ്പ് പറഞ്ഞു. കൂടുതൽ കൂടുകളും ക്യാമറയും സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കടുവയുടെ ആക്രമണത്തിൽ ഇന്നലെയാണ് യുവാവ് ർകൊല്ലപ്പെട്ടത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.