
കൊച്ചി: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നവകേരള സദസ്സിനിടെ ഡിവൈഎഫ് ഐ പ്രവര്ത്തകര് മര്ദിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്സ് അസോസിയേഷന് പ്രവര്ത്തകര്. പൊലീസ് നോക്കി നില്ക്കെയായിരുന്നു മര്ദനമെന്നും നൂറോളം പേര് കൂട്ടം ചേര്ന്ന് ആക്രമിച്ചപ്പോഴും പൊലീസ് നോക്കിനിന്നെന്നും മര്ദനമേറ്റവര് പറഞ്ഞു.
ആശുപത്രിയില് കൊണ്ടുപോകാന് പോലും പൊലീസ് തയാറായില്ല. പൊലീസ് തങ്ങളെ ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. നവകേരള സദസ്സിന്റെ മറവില് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ഡിവൈഎഫ്ഐക്കാര് തല്ലി ചതയ്ക്കുകയാണെന്നും പരാതി നല്കിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഡെമോക്രാറ്റിക് സ്റ്റുഡന്സ് അസോസിയേഷന് ആരോപിച്ചു.
നവകേരള സദസില് മര്ദ്ദനം; ഇത്തവണ അടി കിട്ടിയത് സിപിഐഎം അംഗത്തിന്മറൈന് ഡ്രൈവില് നടന്ന എറണാകുളം മണ്ഡലം നവകേരള സദസ്സിനിടെയായിരുന്നു ഡിവൈഎഫ്ഐ പ്രവര്ത്തകരുടെ ആക്രമണം. മാധ്യമപ്രവര്ത്തകനെതിരെ കേസെടുത്തതില് പ്രതിഷേധിച്ച് ലഘുലേഖ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്സ് അസോസിയേഷന് പ്രവര്ത്തകരായ ഹാനിന്, റിജാസ് എന്നിവര്ക്കാണ് മര്ദനമേറ്റത്. ആക്രമണത്തില് സാരമായി പരിക്കേറ്റ റിജാസും ഹാനിനും എറണാകുളം ജനറല് ആശുപത്രിയില് ചികിത്സയിലാണ്.