
മലപ്പുറം: മലപ്പുറം ഉൾപ്പെടെയുള്ള അലിഗഢ് സർവ്വകലാശാല കേന്ദ്രങ്ങളുടെ ചിലവുകൾ 2018-19 വർഷം മുതൽ യൂണിവേഴ്സിറ്റിയുടെ പൊതുബജറ്റിൽ ലയിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ അബ്ദുസമദ് സമദാനി എംപിയെ അറിയിച്ചു. സർവകലാശാല സെന്ററുകൾക്ക് ഉന്നതവിദ്യാഭ്യാസ ഫണ്ടിംഗ് ഏജൻസി (എച്ച്ഇഎഫ്എ)യിൽ നിന്ന് ധനസഹായം നൽകാൻ ആവശ്യമായ പദ്ധതി നിർദ്ദേശങ്ങൾക്കായി അലിഗഢ് സർവകലാശാല രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മലപ്പുറം സെൻ്ററിന് വേണ്ടിയുള്ള നിർദ്ദേശമൊന്നും ഇതിനകം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർവകലാശാലകളടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആസ്തിയുടെയും സ്ഥലത്തിൻ്റെയും വികസനത്തിനും ഫർണിച്ചറുകളും മറ്റു ഉപകരണങ്ങളും വാങ്ങിക്കാനുള്ള ചെലവുകൾ നടത്താൻ ഉന്നതവിദ്യാഭ്യാസ ഫണ്ടിംഗ് ഏജൻസി(ഹെഫ)യെയാണ് കേന്ദ്രസർക്കാർ ഏൽപ്പിച്ചിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
ലെജൻഡ്സ് ക്രിക്കറ്റ് ലീഗ്; അർബൻ റൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽനടത്തിപ്പിനും വികസനത്തിനും അത്യാവശ്യമായ ധനസഹായം കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാത്തതിനെത്തുടർന്ന് അലിഗഢ് യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമദാനി ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.