
പാലക്കാട്: നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. രാവിലെ ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രഭാതയോഗത്തിന് ശേഷം, ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുക. തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ വെച്ച് നടക്കുന്ന പരിപാടിയോടെ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാവും.
ജനവിധി ഇന്നറിയാം; നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അൽപസമയത്തിനകംചിറ്റൂരിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകൾ നവകേരള സദസ്സിന്റെ ഭാഗമാവാനെത്തുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അതേസമയം, 24,464 പരാതികളാണ് ഇന്നലെ പാലക്കാട്ടെ വിവിധ മണ്ഡലങ്ങളിൽ നിന്നായി പരിപാടിക്ക് ലഭിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ തുടർച്ചയായി പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനാൽ, കർശന സുരക്ഷയാണ് മൂന്നാം ദിനവും ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.