സംസ്ഥാനത്ത് 181 മണിപ്പൂർ വിദ്യാർഥികള്; വിവരം ശേഖരിച്ച് ലീഗൽ സർവീസ് അതോറിറ്റി

മണിപ്പൂരിലുണ്ടായ സംഘർഷത്തിന് ശേഷമാണ് ഇവരിലേറെപ്പേരും കേരളത്തിൽ എത്തിയത്

dot image

കൊച്ചി: കേരളത്തിലുള്ള മണിപ്പൂർ സ്വദേശികളായ വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശ പ്രകാരമാണ് വിവര ശേഖരണം നടത്തുന്നത്. കേരളത്തിൽ മണിപ്പൂരിൽ നിന്നുള്ള 181 വിദ്യാർഥികളുണ്ടെന്നാണ് പ്രാഥമിക വിവരം.

നാലിടങ്ങളിലെ ജനവിധി ആരെ തുണയ്ക്കും? ആദ്യ ഫലസൂചനകൾ ഒമ്പതുമണിയോടെ

മണിപ്പൂരിലുണ്ടായ സംഘർഷത്തിന് ശേഷമാണ് ഇവരിലേറെയും പേർ കേരളത്തിൽ എത്തിയത്. കണ്ണൂരിലാണ് മണിപ്പൂരിൽ നിന്നുള്ള കൂടുതൽ വിദ്യാർഥികളുള്ളത്. ഇവരുടെ വിദ്യാഭ്യാസം, താമസം തുടങ്ങിയവ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് മണിപ്പൂരിലെ രക്ഷിതാക്കൾ വ്യക്തമാക്കിയതോടെയാണ് സുപ്രീം കോടതി ഈ നിർദേശം നൽകിയത്.

മധ്യപ്രദേശില് ചൗഹാനോ കമല്നാഥോ? അഞ്ചാം വിജയം തേടി ബിജെപി, പ്രതികാരം വീട്ടാൻ കോൺഗ്രസ്

മണിപ്പൂർ സ്വദേശികളായ വിദ്യാർഥികൾ തങ്ങളുടെ വിവരങ്ങൾ 0484 - 2396717, 2562919 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് അറിയിക്കണമെന്നും കെൽസ മെമ്പർ സെക്രട്ടറി ജോഷി ജോൺ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us