വടക്കാഞ്ചേരിയിൽ ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു

വടക്കാഞ്ചേരിയിൽ നിന്നും നെല്ലുവായിലേക്ക് പോകവേയാണ് തീപിടിത്തം ഉണ്ടായത്

dot image

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുന്നംകുളം സംസ്ഥാന പാതയിൽ ഒന്നാം കല്ല് സെന്ററിന് സമീപത്ത് ഇന്ന് സന്ധ്യക്കാണ് അപകടം. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയിൽ വീട്ടിൽ കൃഷ്ണന്റെ ടാറ്റ ഇന്ഡിക്ക കാറിനാണ് തീ പിടിത്തമുണ്ടായത്.

കേരളവർമയിൽ എസ്എഫ്ഐ തന്നെ; റീകൗണ്ടിങിൽ മൂന്ന് വോട്ടുകൾക്ക് അനിരുദ്ധന് ജയം

വടക്കാഞ്ചേരിയിൽ നിന്നും നെല്ലുവായിലേക്ക് പോകവേയാണ് തീപിടിത്തം ഉണ്ടായത്. കാറിന്റ ബോണറ്റിൽ തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ കൃഷ്ണനും സഹയാത്രികനും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ ഫയർ സ്റ്റേഷൻ ഓഫീസർ നിതീഷ് ടി കെയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു.

ബാറ്ററിയുടെ ഷോട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി എസ്ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.

dot image
To advertise here,contact us
dot image