
മലപ്പുറം: മലപ്പുറം മങ്കടയില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ കരുതല് തടങ്കലിലാക്കി പൊലീസ്. നാല് പ്രവര്ത്തകരെയാണ് പൊലീസ് തടങ്കലിലാക്കിയത്. നവകേരള സദസ്സിന് നേരെ മലപ്പുറത്തെ വിവിധയിടങ്ങളില് കരിങ്കൊടി പ്രതിഷേധം ഉയര്ന്ന സാഹചര്യത്തിലാണ് നടപടി.
നവ കേരള സദസ്സ്; 12-ാം ദിനം നാല് മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടിവിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾആനക്കയത്തും മഞ്ചേരി തുറക്കലിലും യൂത്ത് ലീഗ് പ്രവര്ത്തകര് നവകേരള ബസിന് നേരെ പ്രതിഷേധം സംഘടിപ്പിച്ചു. നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ പര്യടനം നാളെയാണ് അവസാനിക്കുക. 16 മണ്ഡലങ്ങളില് 11 മണ്ഡലങ്ങളിലും പര്യടനം പൂര്ത്തിയാക്കി കഴിഞ്ഞു. പ്രതിപക്ഷ മണ്ഡലങ്ങളിലും വലിയ ആള്ക്കൂട്ടമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കുന്നത്.