തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികളുടെ രഹസ്യയോഗം; നിഷേധിച്ച് തിരുവഞ്ചൂർ

കെപിസിസി നേതൃത്വത്തിന് തിരുവഞ്ചൂരിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് എതിർപക്ഷം
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികളുടെ രഹസ്യയോഗം; നിഷേധിച്ച് തിരുവഞ്ചൂർ

കോട്ടയം: കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികൾ രഹസ്യയോഗം ചേർന്നു. കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. കെപിസിസി നേതൃത്വത്തിന് തിരുവഞ്ചൂരിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് എതിർപക്ഷം. ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വാർത്ത നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പള്ളിപ്പുറത്ത് കാവിലെ വീട്ടിൽ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു യോഗം. കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കോട്ടയം ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് വിജയിച്ചത് തിരുവഞ്ചൂർ പക്ഷമായിരുന്നു. തിരുവഞ്ചൂരിൻ്റെ വീട്ടിൽ നടന്ന യോഗത്തിൽ ഈ നേതാക്കളും പങ്കെടുത്തിരുന്നു.

എന്നാൽ യോഗ വാർത്ത നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് എതിർപക്ഷത്ത് നിൽക്കുന്ന ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്. അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ അച്ചടക്കം ലംഘിച്ചുവെന്നാണ് എതിർ ഗ്രൂപ്പിന്റെ ആരോപണം. കെ പി സി സി നേത്യത്വത്തിന് പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com