
മലപ്പുറം : നവകേരള സദസ്സ് 11-ാം ദിനം പിന്നിടുന്നത് മലപ്പുറം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ്. കോട്ടയ്ക്കൽ, വേങ്ങര, തിരൂരങ്ങാടി, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു.
നവകേരള സദസ്സിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകളാണ് നവകേരള സദസ്സിൻ്റെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്ന് അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി സന്ദർശിക്കുന്ന 140 മണ്ഡലങ്ങളിലും സർക്കാർ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കേണ്ട വിഷയങ്ങൾ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്.
1. പ്രഖ്യാപനത്തിലൊതുങ്ങി ആയുർവേദ സർവകലാശാല
2. പുത്തൂർ-ചെനയ്ക്കൽ ബൈപാസ് കടലാസിൽ മാത്രം
3. യാഥാർത്ഥ്യമാകാത്ത ഗവ. കോളജ്
4. ഒച്ചിഴയും വേഗത്തിൽ കഞ്ഞിപ്പുര-മൂടാൽ ബൈപാസ്
5. അപകടമുനമ്പായ വട്ടപ്പാറയിൽ വേണം ഫയർ സ്റ്റേഷൻ
6. ജലരേഖയായ ഇരുമ്പിളിയം-കോട്ടക്കൽ കുടിവെള്ള പദ്ധതി
7. തകർന്നുതരിപ്പണമായ മൂടാൽ-കാർത്തല റോഡ്
8. കാടാമ്പുഴയിൽ ശബരിമല യാത്രികർക്ക് ഇടത്താവളം
9. നവീകരണം നിലച്ച ഗവ. താലൂക്ക് ആശുപത്രി
10. എങ്ങുമെത്താതെ കോട്ടക്കൽ ഹെറിറ്റേജ് ടൂറിസം
1. ഗതാഗത കുരുക്കഴിയാതെ വേങ്ങര
2. വേങ്ങരയിൽ ഒരു ഫ്ളൈഓവർ
3. ദുരിതമായി കുടിവെള്ള ക്ഷാമം
4. വികസനം കാത്ത് ഊരകം - മിനി ഊട്ടി റോഡ്
5. അനുമതി കാത്ത് വേങ്ങര സിഎച്ച്സി ഡയാലിസിസ് സെന്റർ
6. വേണം കായിക വികസനവും കളിക്കളങ്ങളും
7. പ്രഖ്യാപനത്തിൽ ഒതുങ്ങി വേങ്ങര ഫയർ സ്റ്റേഷൻ
8. മിനി ഊട്ടി ടൂറിസം പദ്ധതിയിൽ ഊന്നൽ
9. മിനി സിവിൽ സ്റ്റേഷൻ വാടക കെട്ടിടത്തിൽ
10. വൈദ്യുതി വോൾട്ടേജ് പ്രശ്നം, സബ് സ്റ്റേഷൻ യാഥാർഥ്യമാക്കണം
1. എങ്ങുമെത്താത്ത 156 കോടിയുടെ IIST വിദ്യാഭ്യാസ പാക്കേജ്
2. തറക്കല്ലിൽ ഒതുങ്ങി അസാപ് സ്കിൽ പാർക്ക്
3. ഗതാഗതക്കുരുക്കിൽ ചെമ്മാടും കക്കാടും
4. നിർമാണം ഇഴയുന്ന പൂക്കിപ്പറമ്പ് ബൈപ്പാസ്
5. പാതിവഴിയിൽ നിലച്ച് ചീർപ്പിങ്ങലിലെ സയൻസ് പാർക്ക്
6. കുണ്ടൂർ തോട് നവീകരണത്തിന് വേഗം വേണം
7. കടലാസിലൊതുങ്ങിയ മോര്യാ കാപ്പ് പദ്ധതി
8. പുതുജീവൻ തേടി 15 കോടിയുടെ ന്യൂക്കട്ട് ടൂറിസം
9. തിരൂരങ്ങാടി ഗവൺമെൻ്റ് സ്കൂളിന് വേണം ഒരു ഗ്രൗണ്ട്
10. തൃക്കുളം,നെടുവ സ്കൂളുകൾ ഹയർ സെക്കന്ററിയാക്കണം
1.യാഥാർത്ഥ്യമാകാത്ത ഗവ. ആർട്സ് & സയൻസ് കോളജ്
2. കിടത്തി ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രിയില്ല
3.ഹൈമാസ് ലൈറ്റ് പ്രവർത്തിക്കുന്നില്ല, അങ്ങാടികൾ കൂരിരുട്ടിൽ
4. ഒരുവർഷമായി ജലനിധി കുടിവെള്ളം എത്താത്ത ചേലേമ്പ്ര
5. പൂർണമായും തകർന്ന ടിപ്പുസുൽത്താൻ റോഡ്
6. പാതിവഴിയിൽ നിലച്ച പെരുവള്ളൂർ PHC ഐസൊലേഷൻ ബ്ലോക്ക്
7. തേഞ്ഞിപ്പലം കടക്കാട്ടുപാറയിൽ റെഗുലേറ്റർ വേണം
8. ചോർച്ചയടയ്ക്കാത്ത മണ്ണട്ടാംപാറ അണക്കെട്ട് ഷട്ടർ
9. വീതിയില്ലാത്ത കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡ്
10. തകർന്നുകിടക്കുന്ന കടലുണ്ടി-പരപ്പനങ്ങാടി റോഡ്