
മലപ്പുറം : നവകേരള സദസ്സ് 12-ാം ദിനം പിന്നിടുന്നത് മലപ്പുറം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ്. കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു.
നവകേരള സദസ്സിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകളാണ് നവകേരള സദസ്സിൻ്റെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്ന് അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി സന്ദർശിക്കുന്ന 140 മണ്ഡലങ്ങളിലും സർക്കാർ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കേണ്ട വിഷയങ്ങൾ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്.
1. കൊണ്ടോട്ടി മിനി സിവിൽ സ്റ്റേഷൻ ഇന്നും സ്വപ്നം
2. വികസനം ഫയലിലൊതുങ്ങിയ താലൂക്ക് ഗവ. ആശുപത്രി
3. ജീവനക്കാരില്ലാത്ത താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി
4. യാഥാർത്ഥ്യമാകാത്ത കൊണ്ടോട്ടി 33 KV, പുളിക്കൽ 110 KV സബ് സ്റ്റേഷനുകൾ
5. നവീകരണം ഇഴയുന്ന മുതുവല്ലൂരിലെ പ്രധാനപാത
6. തകർന്നുതുടങ്ങിയ കോഴിക്കോട്-പാലക്കാട് ദേശീയപാത
7. പൂർണമായി കമ്മീഷൻ ചെയ്യാത്ത ചീക്കോട് കുടിവെള്ള പദ്ധതി
8. കിടത്തിചികിത്സയില്ലാത്ത വാഴക്കാട് കുടുംബ ആരോഗ്യകേന്ദ്രം
9. ബസ് സ്റ്റാന്റ് വനിതാ സൗഹൃദ വിശ്രമകേന്ദ്രം പാതിവഴിയിൽ
10. വാക്കിലൊതുങ്ങിയ വലിയതോട് ജലടൂറിസം പദ്ധതി
1. കൂടുതൽ ഡോക്ടർമാരെ കാത്ത് മെഡിക്കൽ കോളജ്
2. സ്വകാര്യ എയ്ഡഡ് കോളേജുണ്ട്, സർക്കാർ കോളേജില്ല
3. കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ് തൃക്കലങ്ങോട് പഞ്ചായത്ത്
4. തകർന്നുകിടക്കുന്ന നിലമ്പൂർ റോഡ്
5. നവീകരണം നിലച്ച നാടുകാണി-പരപ്പനങ്ങാടി റോഡ്
6. ഭരണാനുമതിയിൽ ഒതുങ്ങിയ ജസീല ജംഗ്ഷൻ മേൽപ്പാലം
7. നീണ്ടുനീണ്ടുപോകുന്ന തടപ്പറമ്പ് കുടിവെള്ള പദ്ധതി
8. പുല്ലൂർ ഗവ. സ്കൂളിൽ ഹൈസ്കൂളാക്കി ഉയർത്തണം
9. കൂടുതൽ വികസനം കാത്ത് ചെരണി ടൂറിസം ഉദ്യാനം
10. മഞ്ചേരിക്ക് വേണം കെഎസ്ആർടിസി ഡിപ്പോ
1. അസൗകര്യങ്ങൾക്ക് നടുവിൽ മങ്കട താലൂക്ക് ആശുപത്രി
2.തകർന്നുതരിപ്പണമായ അങ്ങാടിപ്പുറം-വളാഞ്ചേരി റോഡ്
3. ഗതാഗതകുരുക്കിൽ വീർപ്പുമുട്ടി മഞ്ചേരി-മങ്കട-പെരിന്തൽമണ്ണ റോഡ്
4. മതിയായ സൗകര്യങ്ങളില്ലാത്ത വലമ്പൂർ ഫാമിലി ഹെൽത്ത് സെന്റർ
5. കിടത്തിചികിത്സയില്ലാത്ത ആയുർവേദ ഡിസ്പെൻസറി
6. പരിയാപുരത്ത് മണ്ണിടിച്ചിൽ ഭീഷണിയിൽ 14 കുടുംബങ്ങൾ
7. പുഴക്കാട്ടിരി ഐടിഐ വർഷങ്ങളായി വാടകക്കെട്ടിടത്തിൽ
8.നിർമാണം തുടങ്ങാത്ത മക്കരപ്പറമ്പ് പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ
9. വേണം മങ്കട ഗവ. കോളേജിന് കളിസ്ഥലവും പുതിയ കെട്ടിടങ്ങളും
10. മണ്ണിടിച്ചിൽ ഭീഷണിയിൽ കുരങ്ങൻചോല
1. പണി പൂർത്തിയാകാത്ത കെഎസ്ആർടിസി ടെർമിനൽ
2. സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടി മലപ്പുറം താലൂക്ക് ആശുപത്രി
3.നിർമാണം നിലച്ച സ്ഥിതിയിൽ നാമ്പ്രാണി തടയണ
4. ഗവ. വനിത കോളജ് ഇപ്പോഴും വാടക കെട്ടിടത്തിൽ
5. ചുവപ്പുനാടയിൽ കുരുങ്ങി കോട്ടക്കുന്നിലെ ഡ്രൈനേജ്
6. ആർടിഒ ഓഫീസിന് വേണം സ്വന്തമായൊരു കെട്ടിടം
7. പ്രഖ്യാപനത്തിലൊതുങ്ങിയ സിവിൽ സ്റ്റേഷൻ റവന്യൂ ടവർ
8. മലപ്പുറം ഗവ. കോളേജിന് വേണം പുതിയ കെട്ടിടങ്ങൾ
9. തകർന്നുകിടക്കുന്ന റോഡുകൾ നിരവധി
10.ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത താലൂക്ക് ആശുപത്രി