
കൊച്ചി: കോട്ടയം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റിനെതിരെ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ അഭിഭാഷകരുടെ നടപടി ഗൗരവതരമെന്ന് ഹൈക്കോടതി. 29 അഭിഭാഷകര്ക്ക് എതിരായ കോടതിയലക്ഷ്യ നടപടികളുടെ രേഖകള് ഹൈക്കോടതി രജിസ്ട്രി അഡ്വക്കറ്റ് ജനറലിന് കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ ഹര്ജിയില് മറ്റന്നാള് ഡിവിഷന് ബെഞ്ച് എജിയുടെ വാദം കേള്ക്കും.
വനിതാ സിജെഎമ്മിനെതിരെ അസഭ്യവർഷം; അഭിഭാഷകർ നടത്തിയ പ്രതിഷേധം വിവാദത്തിൽകോട്ടയം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് വിവീജ സേതുമോഹന് എതിരായ പ്രതിഷേധ പ്രകടനം ഗൗരവതരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അഭിഭാഷക പ്രതിഷേധത്തിന്റെ ദൃശ്യങ്ങള് ആവശ്യമെങ്കില് തുറന്ന കോടതിയില് പരിശോധിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ അഭിഭാഷകര്ക്കെതിരെ കോടതിയലക്ഷ്യ നടപടി നിലനില്ക്കുമോയെന്ന കാര്യത്തില് അഡ്വക്കറ്റ് ജനറല് വാദം അറിയിക്കണം. ഇതിനാവശ്യമായ കോടതിയലക്ഷ്യ നടപടികളുടെ രേഖകള് അഡ്വക്കറ്റ് ജനറലിന് കൈമാറാന് ഹൈക്കോടതി രജിസ്ട്രിക്ക് ഡിവിഷന് ബെഞ്ച് നിര്ദ്ദേശം നല്കി.
വന്ദേ ഭാരത് കോട്ടയം വഴിയാക്കാമെന്ന് റെയില്വേ; റെയിൽവേയുടേത് ഭീഷണിയുടെ സ്വരമെന്ന് ആരിഫ് എംപികോട്ടയം ബാര് അസോസിയേഷനിലെ പ്രതിഷേധത്തില് സ്വമേധയാ സ്വീകരിച്ച ഹര്ജിയിലാണ് ജസ്റ്റിസുമാരായ അനില് കെ നരേന്ദ്രന്, ജി ഗിരീഷ് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി. ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. കോട്ടയം ബാറിലെ 29 അഭിഭാഷകര്ക്ക് എതിരെയാണ് കോടതിയലക്ഷ്യ നടപടി. അഭിഭാഷകനായ നവാബിനെതിരെ ക്രിമിനല് കേസെടുക്കാന് നിര്ദ്ദേശം നല്കിയതിനെതിരെയായിരുന്നു നവംബര് 22ന് അഭിഭാഷകരുടെ പ്രതിഷേധം. പ്രകോപനപരമായ മുദ്രാവാക്യങ്ങള് മുഴക്കിയതിന്റെ വിഡീയോ ദൃശ്യങ്ങള് പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.