
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നിന്നും കേട്ട വാർത്തയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സന്തോഷിച്ചും ഉല്ലസിച്ചും ക്യാമ്പസിലെ ആഘോഷത്തിൽ പങ്കെടുത്ത നാല് വിദ്യാർത്ഥികൾ പെട്ടെന്നൊരു നിമിഷം ഇനിയില്ല എന്ന കാര്യം എത്ര ഹൃദയ വേദനയാണ്. ഏറെ പ്രിയപ്പെട്ടവരുടെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള വിയോഗം സഹിക്കാവുന്നതല്ലെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പി കെ കുഞ്ഞാലിക്കുട്ടിയുെട വാക്കുകൾ:
കുസാറ്റിൽ നിന്നും കേട്ട വാർത്തയുടെ ഞെട്ടലിപ്പോഴും മാറിയിട്ടില്ല. സന്തോഷിച്ചും ഉല്ലസിച്ചും കാമ്പസിലെ ആഘോഷത്തിൽ പങ്കെടുത്ത നാല് വിദ്യാർത്ഥികൾ പെട്ടന്നൊരു നിമിഷം ഇനിയില്ല എന്ന കാര്യം എത്ര ഹൃദയ വേദനയാണ്. ഏറെ പ്രിയപ്പെട്ടവരുടെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള വിയോഗം സഹിക്കാവുന്നതല്ല. മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും, സഹപാടികളുടെയും ദുഖത്തിൽ പങ്ക് ചേരുന്നു.
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളാണ് മരിച്ചത്. അപകടത്തിൽ 80 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആണ് ധിഷ്ണ എന്ന പേരിൽ ഫെസ്റ്റ് നടത്തിയത്.
കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം: നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യംവിദ്യാർത്ഥികൾ തലകറങ്ങിവീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ഗേറ്റ് തുറന്നതോടെ എല്ലാവരും ഒരുമിച്ച് വന്നുവെന്നും ഇതോടെ ആളുകൾ മേൽക്കുമേൽ വീഴുകയായിരുന്നുവെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളിലൊരാൾ റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്.