നവകേരള സദസിന് സ്കൂള് ബസുകള് വിട്ടുകൊടുക്കരുത്; ഹൈക്കോടതി

പൊതുജനങ്ങള്ക്ക് പരിപാടിയില് പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് ബസുകള് വിട്ടുനല്കാന് ആവശ്യപ്പെട്ടത്.

dot image

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലങ്ങളില് പര്യടനം നടത്തുന്ന നവകേരള സദസ് പരിപാടിക്ക് സ്കൂള് ബസുകള് വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. സ്കൂള് ബസുകള് വിട്ടുകൊടുക്കാമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

അവശ്യ സാധനങ്ങളുടെ വിലവർധന നവകേരള സദസിന് ശേഷം?ഇപ്പോൾ നടപ്പാക്കുന്നത് ഗുണകരമാവില്ലെന്ന് വിലയിരുത്തൽ

അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു. സംഘാടകര് ആവശ്യപ്പെട്ടാല് ബസുകള് വിട്ടു നല്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര് അറിയിച്ചിരുന്നു. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര് നല്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പൊതുജനങ്ങള്ക്ക് പരിപാടിയില് പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് ബസുകള് വിട്ടുനല്കാന് ആവശ്യപ്പെട്ടത്.

dot image
To advertise here,contact us
dot image