ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷങ്ങൾ കാണാൻ വരും; ആർഭാടമാണ് എന്ന് ആരും പറയേണ്ട: എ കെ ബാലന്‍

ബസ് ടെൻഡർ വിളിച്ച് വിറ്റാൽ ഇരട്ടി വില കിട്ടും. ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷങ്ങൾ കാണാൻ വരും. ആർഭാടമാണ് എന്ന് പറഞ്ഞു ആരും രംഗത്ത് വരേണ്ടതില്ലെന്നും എ കെ ബാലൻ
ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷങ്ങൾ കാണാൻ വരും; ആർഭാടമാണ് എന്ന്  ആരും പറയേണ്ട: എ കെ ബാലന്‍

തിരുവനന്തപുരം: നവ കേരള സദസിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുമെന്നും അതിലൊന്നാണ് ബസ്സിനെതിരായ വിവാദമെന്നും സിപിഐഎം നേതാവ് എ കെ ബാലൻ. ബസ് ടെൻഡർ വിളിച്ച് വിറ്റാൽ ഇരട്ടി വില കിട്ടും. ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷങ്ങൾ കാണാൻ വരും. ആർഭാടമാണ് എന്ന് പറഞ്ഞു ആരും രംഗത്ത് വരേണ്ടതില്ലെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷങ്ങൾ കാണാൻ വരും; ആർഭാടമാണ് എന്ന്  ആരും പറയേണ്ട: എ കെ ബാലന്‍
മന്ത്രി-ജന-സദസ്; നവകേരള സദസ്സിന് ഇന്ന് തുടക്കം, ഉദ്ഘാടനം കാസർകോട്

യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയത് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവമാണ്. വഴിവിട്ട മാർഗം സ്വീകരിച്ച് അനർഹരെ ചില സ്ഥാനത്ത് എത്തിക്കുന്നതിന്റെ തെളിവാണ്. ഒരു നേതാവ് ഇതിൻ്റെ പിന്നിൽ ഉണ്ടെന്ന് പേരെടുത്ത് പറയാൻ ഇല്ല. കെപിസിസി അധ്യക്ഷനോ പ്രതിപക്ഷനേതാവോ ഇതിൽ ഒരു വാക്ക് പറയേണ്ടതല്ലേ. യുഡിഎഫുകാർ നവ കേരള സദസിൽ പങ്കെടുക്കും. കേരളത്തിൽ മൂന്ന് പ്രതിപക്ഷ നേതാക്കൾ ആണ്. രാവിലെ വി ഡി സതീശൻ, ഉച്ചയ്ക്ക് രമേശ് ചെന്നിത്തല, രാത്രിയിൽ കെ സുരേന്ദ്രൻ എന്നിങ്ങനെയാണ് എന്നും എ കെ ബാലൻ പറഞ്ഞു.

ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷങ്ങൾ കാണാൻ വരും; ആർഭാടമാണ് എന്ന്  ആരും പറയേണ്ട: എ കെ ബാലന്‍
വ്യാജ തിരിച്ചറിയൽ കാർഡ്; കേസ് അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്; ഡിസിപിയുടെ മേൽ‌നോട്ടം, പ്രത്യേക സംഘം

അവസാനത്തെ കമ്യുണിസ്റ്റ് സർക്കാരിൻ്റെ വിലാപ യാത്രയാണിത് എന്ന കെ സുരേന്ദ്രന്റെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുരേന്ദ്രൻ ആഗ്രഹം കരഞ്ഞു തീർക്കട്ടെ എന്നായിരുന്നു ബാലന്റെ മറുപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com