വൈദ്യുതി നിരക്ക് കൂട്ടിയത് ജനങ്ങൾക്ക് ഇരുട്ടടി ആകില്ല; ഉണ്ടായത് ചെറിയ വര്‍ധന മാത്രമെന്നും മന്ത്രി

മഴയുടെ അളവ് കുറഞ്ഞതും ബുദ്ധിമുട്ട് ആയിട്ടുണ്ട്. 80% വെള്ളം കുറഞ്ഞതും പ്രശനമാണ്. അതൊക്കെ പരിഹരിക്കാൻ വേറെ എന്താണ് വഴി. കറന്റ്‌ ബില്ല് കൂട്ടാതിരിക്കാൻ വഴിയില്ലെന്നും മന്ത്രി.
വൈദ്യുതി നിരക്ക് കൂട്ടിയത് ജനങ്ങൾക്ക് ഇരുട്ടടി ആകില്ല; ഉണ്ടായത് ചെറിയ വര്‍ധന മാത്രമെന്നും മന്ത്രി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ജനങ്ങൾക്ക് ഇരുട്ടടി ആകില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സാമ്പത്തികവർഷവും താരിഫ് പരിഷ്കരണം നടത്തേണ്ടത് റെഗുലേറ്ററി കമ്മീഷന്റെ ചുമതലയാണ്. അല്ലെങ്കിൽ കടമെടുപ്പിനെ ബാധിക്കും. ചെറിയ വർധന മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

30 ശതമാനം മാത്രമാണ് കേരളത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വാങ്ങുകയാണ്. കൽക്കരിയുടെ ഇറക്കുമതി ചാർജ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. അവർ ചാർജ് കൂട്ടുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. ഇലക്ട്രിസിറ്റി ബോർഡിന് നഷ്ടം വന്നാൽ സർക്കാരിന്റെ കടമെടുപ്പിനെ അടക്കം ബാധിക്കും. മഴയുടെ അളവ് കുറഞ്ഞതും ബുദ്ധിമുട്ട് ആയിട്ടുണ്ട്. 80% വെള്ളം കുറഞ്ഞതും പ്രശനമാണ്. അതൊക്കെ പരിഹരിക്കാൻ വേറെ എന്താണ് വഴി. കറന്റ്‌ ബില്ല് കൂട്ടാതിരിക്കാൻ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്നാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവിറങ്ങിയത്. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. കൃഷി, ചെറുകിട വ്യവസായം, സര്‍ക്കാര്‍ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിരക്ക് വർധിപ്പിച്ചു. ഐടി അനുബന്ധ വ്യവസായങ്ങൾക്ക് വർധനയില്ല.

വൈദ്യുതി നിരക്ക് കൂട്ടിയത് ജനങ്ങൾക്ക് ഇരുട്ടടി ആകില്ല; ഉണ്ടായത് ചെറിയ വര്‍ധന മാത്രമെന്നും മന്ത്രി
ജനങ്ങള്‍ക്ക് ഇരുട്ടടി, വൈദ്യുതി നിരക്ക് കൂട്ടി; ഫിക്സഡ് ചാര്‍ജിലും വര്‍ധന

Related Stories

No stories found.
logo
Reporter Live
www.reporterlive.com