
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയന് തിരഞ്ഞെടുപ്പില് 194 കോളേജുകളില് 120 ഇടത്ത് എസ്എഫ്ഐ വിജയിച്ചു. തൃശൂര് ജില്ലയില് 28 ല് 26 ഉം, പാലക്കാട് 31 ല് 19 ഉം, കോഴിക്കോട് 58 ല് 42 ഉം മലപ്പുറത്ത് 59 ല് 21 ഉം വയനാട് 18 ല് 12 ഉം കോളേജുകളിലാണ് എസ്എഫ്ഐ ജയിച്ചത്.
തൃശ്ശൂര് ജില്ലയിലെ കേരളവര്മ്മ കോളേജ്, ഗവൺമെന്റ് ലോ കോളേജ്, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട,പാലക്കാട് ജില്ലയില് ഗവ. കോളേജ് പത്തിരിപ്പാല, ഐഡിയല് ചെര്പ്പുളശ്ശേരി, ചെമ്പയി സംഗീത കോളേജ് പാലക്കാട്, ഗവണ്മെന്റ് കോളേജ് ചിറ്റൂര്, കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത ആര്ട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാര് ക്രിസ്ത്യന് കോളേജ്, തുടങ്ങി നിരവധി കോളേജുകളില് എസ്എഫ്ഐ യൂണിയന് നേടി.
കേരളവര്മയില് ചെര്പേഴ്സണ് സ്ഥാനത്തേക്ക് കെഎസ്യു സ്ഥാനാര്ത്ഥി ശ്രീക്കുട്ടന് വിജയിച്ചെങ്കിലും എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. വിക്ടോറിയ കോളേജ്, നെന്മാറ എന്എസ്എസ് കോളേജ്, എന്എസ്എസ് കോളേജ് ഒറ്റപ്പാലം, തൃത്താല പാറക്കുളം എന്എസ്എസ് കോളേജ്, പട്ടാമ്പി ഗവ കോളേജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല് കോളേജ്, തൃത്താല മൈനോറിറ്റി കോളേജ്, ഉള്പ്പടെ നിരവധി കോളേജുകളില് കെഎസ്യു യൂണിയന് പിടിച്ചെടുത്തു.