കളമശേരി സ്ഫോടനം; പരിക്കേറ്റ കുട്ടി വെൻ്റിലേറ്ററിലെന്ന് മന്ത്രി വാസവൻ

എല്ലാ തീവ്ര പരിചരണ വിഭാഗത്തിലും നല്ല ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്
കളമശേരി സ്ഫോടനം;  പരിക്കേറ്റ കുട്ടി വെൻ്റിലേറ്ററിലെന്ന് മന്ത്രി വാസവൻ

കൊച്ചി: കളമശേരി സാമ്ര കൺവെൻഷൻ സെൻ്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ കുട്ടി വെന്റിലേറ്ററിലാണെന്ന് മന്ത്രി വി എൻ വാസവൻ. ഒരാൾ മരിച്ചു, ഒമ്പത് പേരാണ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ അമ്മ ഉൾപ്പടെ എല്ലാവരേയും ബേണ്‍സ് ഐസിലേക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു. പുകവരുന്നത് കണ്ടാണ് സ്‌ഫോടനം ഉണ്ടായതായി ആളുകള്‍ അറിയുന്നതെന്നാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായിരുന്നവര്‍ പറയുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

'എല്ലാ തീവ്രപരിചരണ വിഭാഗത്തിലും നല്ല ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ അവശേഷിക്കുന്നത് ഒമ്പത് പേരാണ്. രണ്ടുപേര്‍ സണ്‍റെയ്സിലേക്കും രാജഗിരിയിലേക്കും ആസ്റ്റര്‍ മെഡിസിറ്റിയിലേക്കും മാറ്റിയിട്ടുണ്ട്. 36 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഗുരുതര പരിക്കില്ലാത്തവരെ ചികിത്സ നല്‍കി വിട്ടയച്ചു. എറണാകുളം, കോട്ടയം, തൃശ്ശൂര്‍ എന്നിങ്ങനെ പല സ്ഥലത്ത് നിന്ന് വന്നവരാണ് ഉണ്ടായിരുന്നത്. മൂന്ന് ദിവസമായി നടന്നുവന്ന പ്രാര്‍ത്ഥനയുടെ മൂന്നാം ദിവസമായിരുന്നു ഇന്ന്, സമാപന സമയത്താണ് സ്‌ഫോടനം ഉണ്ടായത്', മന്ത്രി വാസവൻ പറഞ്ഞു.

സ്‌ഫോടനത്തെ സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം പൊലീസും ഏതെല്ലാം ഏജന്‍സികള്‍ അന്വേഷിക്കണോ ആ അന്വേഷണ ഏജന്‍സികളെല്ലാം സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതീവ ജാഗ്രതയുടെ പഴുതടച്ചുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ കടമ എന്ന നിലയ്ക്ക് ഗവണ്‍മെന്റ് എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവിടത്തെ എല്ലാ ഡോക്ടര്‍മാരും യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സ നല്‍കുന്നതിലും എല്ലാ സ്റ്റാഫുകളും മാസ് കാഷ്യുവാലിറ്റി കൈകാര്യം ചെയ്യേണ്ടതുൾപ്പടെ മനസിലാക്കി കൊണ്ട് തന്നെ ആരോഗ്യ മേഖല ആക്ടീവായിട്ടുണ്ട്. ചീഫ് സെക്രട്ടറിയും കളക്ടറും ഉള്‍പ്പടെ എല്ലാവരും ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റു ദുരന്തങ്ങളിലേക്ക് പോകാതെ ആളുകളെ രക്ഷിച്ചെടുക്കാംമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെയാണ് വെളിപ്പെടേണ്ടത്. അത് കൃത്യമായി അന്വേഷിച്ച് വെളിയില്‍ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയും ജാഗ്രതയോടെയും അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് ഡിജിപി സ്ഥിരീകരിച്ചിരുന്നു. ഐഇഡി (Improvised Explosive Device) സാന്നിധ്യമാണ് കണ്ടെത്തിയത്. ടിഫിന്‍ ബോക്‌സ് ആണോ എന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പറയാം. ഭീകര ബന്ധം എന്ന് പറയാന്‍ ആയിട്ടില്ല. സംഭവത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം പാടില്ല. വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ ന‍‌ടപടി സ്വീകരിക്കും. സ്ഥലം സന്ദർശിച്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

കളമശേരി സ്ഫോടനം;  പരിക്കേറ്റ കുട്ടി വെൻ്റിലേറ്ററിലെന്ന് മന്ത്രി വാസവൻ
'കളമശേരിയിലേത് അസൂത്രിതമായ ഭീകരാക്രമണം, കുറ്റവാളിയെ രക്ഷപെടാൻ അനുവദിക്കില്ല'; ഇ പി ജയരാജൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com