പി വി അന്വറിനെതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി തീര്പ്പാക്കി

ഭൂപരിധി ലംഘിച്ച് പി വി അന്വറും കുടുംബവും അളവിലധികം ഭൂമി കൈവശം വെച്ചുവെന്നായിരുന്നു പരാതി

dot image

കൊച്ചി: പി വി അന്വര് എംഎല്എയ്ക്ക് എതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി തീര്പ്പാക്കി. ഭൂമിയുടെ പരിശോധന പൂര്ത്തിയാക്കിയെന്ന് സോണല് താലൂക്ക് ലാന്ഡ് ബോര്ഡ് ഹൈക്കോടതിയെ അറിയിച്ചു. ഭൂപരിധി ലംഘിച്ച് പിവി അന്വറും കുടുംബവും അളവിലധികം ഭൂമി കൈവശം വെച്ചുവെന്നായിരുന്നു പരാതി.

ഇതനുസരിച്ച് 6.25 ഏക്കര് ഭൂമി തിരിച്ചുപിടിക്കണമെന്നായിരുന്നു താമരശ്ശേരി താലൂക്ക് ലാന്ഡ് ബോര്ഡിന്റെ ഉത്തരവ്. ഭൂമി പരിശോധന പൂര്ത്തിയാക്കുന്നതിന് നേരത്തെ മൂന്ന് മാസത്തെ സാവകാശം സോണല് ലാന്ഡ് ബോര്ഡ് ആവശ്യപ്പെട്ടിരുന്നു. മലപ്പുറം സ്വദേശിയായ പൊതുപ്രവര്ത്തകന് കെ വി ഷാജി നല്കിയ പരാതിയാണ് ഹൈക്കോടതി തീര്പ്പാക്കിയത്.

dot image
To advertise here,contact us
dot image