
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല് കോളേജുകളില് ഐസിയു, വെന്റിലേറ്റര് നിരക്ക് വര്ധിപ്പിക്കാന് സര്ക്കാര് തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. നിലവിലുള്ള സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല് കോളേജില് ഐസിയു, വെന്റിലേറ്റര് ഫീസ് കുത്തനെ കൂട്ടിയെന്ന് നേരത്തെ വാര്ത്തകള് പുറത്തുവന്നിരുന്നു. ബിപിഎല് വിഭാഗക്കാര് ഒഴികെ മറ്റെല്ലാവരും ഫീസ് അടയ്ക്കണമെന്നും ഐസിയുവിന് 500, വെന്റിലേറ്ററിന് 1000 എന്നിങ്ങനെ ഫീസ് ഈടാക്കുമെന്നുമായിരുന്നു റിപ്പോര്ട്ട്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക