
കൊച്ചി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചതിന് യുവാവ് എൻഐഎ കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നബീൽ അഹമ്മദ് ആണ് പിടിയിലായത്. പെറ്റ് ലവേർസ് എന്നപേരിൽ ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രവർത്തനം നടത്താൻ ഇയാൾ ശ്രമിച്ചതെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇതിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താൻ നബീൽ പദ്ധതിയിട്ടു.
ഐഎസ് പ്രവർത്തനത്തിന് പണം കണ്ടെത്താനായി തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കുന്നു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായി കവർച്ച നടത്തിയ കേസിൽ തൃശ്ശൂർ സ്വദേശിയെ നേരത്തെ എൻഐഎ പിടികൂടിയിരുന്നു. തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങളായി ആഷിഫ് എന്ഐഎയുടെ നിരീക്ഷണത്തിലായിരുന്നു.