'പിഴ അടക്കാം, ചലാൻ സ്റ്റാറ്റസ് അറിയാം'; എം പരിവാഹൻ ആപ്പിനെക്കുറിച്ച് കേരള എംവിഡി

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ മൊബൈൽ വഴി എളുപ്പത്തിൽ ലഭ്യമാക്കാൻ കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷനാണ് എം പരിവാഹൻ

dot image

ന്യൂഡൽഹി: എം പരിവാഹൻ ആപ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ വിശദീകരിക്കുന്ന പോസ്റ്റുമായി കേരള എംവിഡി. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ മൊബൈൽ വഴി എളുപ്പത്തിൽ ലഭ്യമാക്കാൻ കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷനാണ് എം പരിവാഹൻ. ആപ്പ് ഉപയോഗിച്ച് ഡൂപ്ലിക്കേറ്റ് ആർസി അപേക്ഷ, ആർസിയിലെ അഡ്രസ്സ് മാറ്റൽ, ലോൺ ചേർക്കൽ തുടങ്ങിയവയൊക്കെ വേഗത്തിൽ ലഭ്യമാക്കാം.

ആർസി, ഡ്രൈവിംഗ് ലൈസൻസ്, ചലാൻ സേവനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് എംവിഡി പങ്കുവെച്ചത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരങ്ങൾ പങ്കുവെച്ചത്.

എം പരിവാഹൻ ആപ് ഉപയോഗിച്ച് താഴെ പറയുന്ന സേവനങ്ങൾ ചെയ്യാവുന്നതാണ്.

ആർസി സംബന്ധമായവ

1.ഡൂപ്ലിക്കേറ്റ് ആർസി അപേക്ഷ

2. ആർസി യിലെ അഡ്രസ്സ് മാറ്റൽ

3. ലോൺ ചേർക്കൽ

4. അടച്ച് തീർത്ത ലോൺ ഒഴിവാക്കൽ

5.ലോൺ തുടരൽ

6. എൻഒസിക്കുള്ള അപേക്ഷ

7. ആർസി പർട്ടിക്കുലേഴ്സിനുള്ള അപേക്ഷ

8.സമർപ്പിച്ച് പോയ അപേക്ഷ ഡിസ്പോസ് ചെയ്യൽ

9.സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയൽ

10. ആർസിയിലെ മൊബൈൽ നമ്പർ മാറ്റൽ

11. ഫീസ് റസീറ്റ് ഡൗൺലോഡ് ചെയ്യൽ

12. പേമെൻ്റ് സ്റ്റാറ്റസ് വെരിഫൈ ചെയ്യൽ

13.അപേക്ഷകൾ ഡൗൺ ലോഡ് ചെയ്യാൻ

14. അപ്പോയ്മെൻ്റ് സ്ലിപ്പ് ഡൗൺലോഡ് ചെയ്യാൻ

ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച്

1. സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ

2.ലൈസൻസിലെ മൊബൈൽ നമ്പർ മാറ്റാൻ

3. ഡൂപ്ലിക്കേറ്റിനപേക്ഷിക്കാൻ

4.ലൈസൻസ് പുതിയ കാർഡിലേക്ക് മാറ്റാൻ

5.ലൈസൻസ് എക്സ്ട്രാക്റ്റ്ന് അപേക്ഷിക്കാൻ

6. ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിനപേക്ഷിക്കാൻ

7. റസീറ്റ് പ്രിൻ്റ് എടുക്കാൻ

8. അപ്പോയ്മെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ

9. അപേക്ഷാ ഫാറങ്ങൾ ഡൗൺലോഡ് ചെയ്യാൻ

ചലാൻ സേവനങ്ങൾ

1. ചലാൻ സ്റ്റാറ്റസ് അറിയാൻ

2. പിഴ അടക്കാൻ

3.പേമെൻ്റ് വെരിഫൈ ചെയ്യാൻ

4. ചലാൻ ഡൗൺലോഡ് ചെയ്യാൻ

5. പേമെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ

dot image
To advertise here,contact us
dot image