
കണ്ണൂർ: മാഹി-തലശ്ശേരി ബൈപ്പാസിൽ കാറിൽ വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. വാഹനത്തിന് മുകളിൽ കയറിയായിരുന്നു വിദ്യാർഥികളുടെ സാഹസിക ഡ്രൈവിംഗ്. മങ്ങാട്-കവിയൂർ ഭാഗത്താണ് വിദ്യാർഥികൾ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. സംഭവത്തിന് പിന്നാലെ ആറ് വാഹനങ്ങൾക്ക് ന്യൂ മാഹി പൊലീസ് പിഴ ഈടാക്കി.
പണി നടന്നു കൊണ്ടിരിക്കുന്ന ബൈപ്പാസിലായിരുന്നു സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ വാഹനത്തിൽ അഭ്യാസം നടത്തിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ വരെ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന വിദ്യാർഥികൾക്ക് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.