പി വി അൻവറിന്റെ പാർക്ക് കൈമാറാനുള്ള നീക്കം പാളി; 15 കോടി രൂപയ്ക്ക് വിൽക്കാനായിരുന്നു നീക്കം

പാർക്ക് വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ പറഞ്ഞു

dot image

കോഴിക്കോട്: പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാർക്ക് വിൽക്കാനുള്ള ശ്രമം പാളി. പാർക്ക് ഏറ്റെടുക്കാനുള്ള കാരശ്ശേരി ബാങ്കിന്റെ നീക്കം സഹകരണ വകുപ്പാണ് തടഞ്ഞത്. 15 കോടി രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് നൽകിയ അപേക്ഷ സഹകരണ വകുപ്പ് തള്ളുകയായിരുന്നു. വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. പാർക്ക് വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ പറഞ്ഞു.

നേരത്തെ, പൂട്ടിയിട്ടിരുന്ന വാട്ടർ തീം പാർക്ക് ഭാഗികമായി തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. കുട്ടികളുടെ പാർക്കിനാണ് പ്രവർത്തനാനുമതി നൽകിയത്. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകാനും, ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനുമായിരുന്നു നീക്കം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം 2018 ലാണ് ദുരന്തനിവാരണ അതോറിറ്റി പിവിആർ ന്യാച്യൂറോ പാർക്ക് പൂട്ടിയത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് പാർക്ക് പൂട്ടാൻ ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പി വി അൻവർ നൽകിയ അപേക്ഷയിലാണ് പാർക്ക് തുറക്കാൻ അനുമതി ലഭിച്ചത്. കുട്ടികളുടെ പാർക്ക് വേലി കെട്ടി തിരിച്ചതാണെന്നും അവിടെ കളിയുപകരണങ്ങളാല്ലാതെ മറ്റ് നിർമാണങ്ങളില്ലെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ വാട്ടർ തീം പാർക്കിൻ്റെ മറ്റ് ഭാഗങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം വൈകും. വിശദമായ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.

Story Highlights: Attempt to sell the park in Kakadampoil, Kozhikode owned by PV Anwar MLA failed

dot image
To advertise here,contact us
dot image