പി വി അൻവർ ഉൾപ്പെട്ട മിച്ചഭൂമി കേസ് സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും

കൈവശമുള്ള ഭൂമി വ്യക്തമാക്കാൻ അൻവറിനോട് ആവശ്യപ്പെടണമെന്ന് പരാതിക്കാരൻ കെ വി ഷാജി

dot image

കോഴിക്കോട്: പി വി അൻവർ എം എൽ എ ഉൾപ്പെട്ട മിച്ചഭൂമി കേസ് ലാൻഡ് ബോർഡ് സെപ്റ്റബർ എഴിന് വീണ്ടും പരിഗണിക്കും. കൈവശമുള്ള ഭൂമി വ്യക്തമാക്കാൻ അൻവറിനോട് ആവശ്യപ്പെടണമെന്ന് പരാതിക്കാരൻ കെ വി ഷാജി യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട് തെറ്റാണെന്നാണ് അൻവറിന്റെ വാദം. കേസിൽ പി വി അൻവറും കുടുംബവും കൈവശം വച്ചിരിക്കുന്ന അധിക ഭൂമി സറണ്ടർ ചെയ്യാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയിരുന്നു.

പി വി അൻവറും കുടുംബവും പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ചു എന്ന ഓതറൈസ്ഡ് ഓഫീസറുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ലാൻഡ് ബോർഡിന്റെ ഉത്തരവ്. അധികമായി കണ്ടെത്തിയ 19.26 ഏക്കർ ഭൂമി സറണ്ടർ ചെയ്യാനും ആക്ഷേപമുണ്ടെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ അറിയിക്കാനും ലാൻഡ് ബോർഡ് ഉത്തരവിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇന്ന് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ഹിയറിങ് നടന്നത്.

dot image
To advertise here,contact us
dot image