
തിരുവനന്തപുരം: വ്യാജ ലഹരി പദാർത്ഥങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഇന്ന് എക്സൈസ് പരിശോധന നടത്തി. അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലാണ് എക്സൈസ് റെയ്ഡ് നടത്തിയത്.
പരിശോധനയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് കണ്ടെടുത്തു. വരും ദിവസങ്ങളിലും വ്യാപക പരിശോധന തുടരുമെന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർ അറിയിച്ചു.
ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എക്സൈസ് വ്യാപക പരിശോധന നടത്തുന്നത്. പെരുമ്പാവൂരിലെയും ആലുവയിലെയും ക്യാമ്പുകളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു.