കെഎസ്ആര്ടിസി സ്വിഫ്റ്റിന് പിഴയിട്ട് എംവിഡി; പിഴ ചുമത്തിയത് കൂളിംഗ് പേപ്പർ ഒട്ടിച്ചതിന്

കെഎസ്ഇബിയും എംവിഡിയും തമ്മിലുള്ള പോര് സംസ്ഥാനത്ത് വലിയ ചര്ച്ചയായി മാറിയ സാഹചര്യത്തിലാണ് എംവിഡി കെഎസ്ആര്ടിസിക്ക് പിഴയിട്ട സംഭവം പുറത്തുവരുന്നത്.

dot image

തിരുവനന്തപുരം: കെഎസ്ആര്ടിസി സ്വിഫ്റ്റിന് പിഴയിട്ട് സംസ്ഥാന മോട്ടോര് വാഹന വകുപ്പ്. കൂളിംഗ് പേപ്പര് ഒട്ടിച്ചതിനാണ് പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി ബസായ ഗജരാജിന് ജൂണില് തിരുവനന്തപുരത്ത് വെച്ച് എംവിഡി പിഴ ചുമത്തുകയായിരുന്നു. 250 രൂപ കെഎസ്ആര്ടിസി പിഴ അടയ്ക്കണമെന്ന് ഉത്തരവില് പറയുന്നു.

കെഎസ്ഇബിയും എംവിഡിയും തമ്മിലുള്ള പോര് സംസ്ഥാനത്ത് വലിയ ചര്ച്ചയായി മാറിയ സാഹചര്യത്തിലാണ് എംവിഡി കെഎസ്ആര്ടിസിക്ക് പിഴയിട്ട സംഭവം പുറത്തുവരുന്നത്. കെഎസ്ഇബി എംവിഡി ഓഫീസിലെ ഫ്യൂസ് ഊരിയതും അതിന് പ്രതികാരമായി കെഎസ്ഇബിക്ക് വേണ്ടി കരാര് അടിസ്ഥാനത്തില് ഓടുന്ന വാഹനത്തിന് മോട്ടോര് വാഹന വകുപ്പ് പിഴയിട്ടതുമെല്ലാം വിവാദമായിരുന്നു.

വയനാട് കല്പ്പറ്റയില് കെഎസ്ഇബി കരാര് ജീവനക്കാര് ജീപ്പില് തോട്ടി കൊണ്ടുപോയതിന് പിഴയിട്ടതോടെയാണ് പോരിനു തുടക്കം കുറിച്ചത്. ഇതോടെ വാഹനത്തിന് പിഴ നോട്ടിസ് നല്കിയ എഐ ക്യാമറ കണ്ട്രോള് റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരുകയായിരുന്നു. തുക കുടിശികയായതിനെ തുടര്ന്നാണ് മട്ടന്നൂരിലെ മോട്ടോര് വാഹന വകുപ്പ് എന്ഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷന് കെഎസ്ഇബി വിഛേദിച്ചത്.

dot image
To advertise here,contact us
dot image