
'ടെക്സ്റ്റ് നെക്ക് ' എന്ന പ്രയോഗത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഫോണുകളിലോ ടാബ്‌ലറ്റുകളിലോ അധികസമയം കുനിഞ്ഞ് നോക്കിയിരിക്കുമ്പോള്‍ ദീര്‍ഘനേരം കഴുത്ത് മുന്നോട്ട് വളഞ്ഞിരിക്കും. ഈ അവസ്ഥയെയാണ് ടെക്‌സ്റ്റ് നെക്ക് എന്ന് വിളിക്കുന്നത്. നിരന്തരം ഫോണില്‍ നോക്കുമ്പോള്‍ കഴുത്തിന് ആയാസം ഉണ്ടാവുകയും ഇത് നട്ടെല്ലിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. ഇത് വേദനയും പിടുത്തവും ഉണ്ടാക്കുകയും കഴുത്തിനോട് ചേര്‍ന്നുള്ള സെര്‍വിക്കല്‍ നട്ടെല്ലിന് ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
മനുഷ്യന്റെ തലയുടെ ഭാരം കഴുത്ത് ഒരു നിഷ്പക്ഷ സ്ഥാനത്തായിരിക്കുമ്പോള്‍ (പേശികളും നട്ടെല്ലും ഉള്‍പ്പടെ) എളുപ്പത്തില്‍ താങ്ങി നിര്‍ത്താന്‍ കഴിയും. എന്നിരുന്നാലും തല മുന്നോട്ട് ചരിക്കുമ്പോള്‍ അധിക പിന്തുണയില്ലാതെ ഭാരം കൂടുന്നു. ഈ അധിക ഭാരം പേശികള്‍, ലിഗമെന്റുകള്‍, സ്‌പൈനല്‍ ഡിസ്‌കുകള്‍ എന്നിവ പിടിച്ചുനിര്‍ത്തുകയാണ് ചെയ്യുന്നത്.
ടെക്സ്റ്റ് നെക്ക് മുതിര്‍ന്നവരുടെ മാത്രം പ്രശ്‌നമല്ല
നമ്മളില്‍ പലരും ടെക്സ്റ്റ് നെക്ക് മുതിര്‍ന്നവരുടെ മാത്രം പ്രശ്‌നമാണെന്നാണ് കരുതുന്നത്. പക്ഷേ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം മൂലം കുട്ടികള്‍, കൗമാരക്കാര്‍, യുവാക്കള്‍ എന്നിവരെയും ഈ പ്രശ്‌നം കൂടുതലായി ബാധിക്കാറുണ്ട്. യുവാക്കള്‍ ഒരു ദിവസം 8 മുതല്‍ 10 മണിക്കൂര്‍ വരെ ഫോണില്‍ ചിലവഴിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നുണ്ട്. ഇത് വിദ്യാര്‍ഥികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയില്‍ കഴുത്ത് വേദന, പുറത്തിന് മുകളിലെ വേദന മറ്റ് മസ്‌കുലോസ്‌കെലെറ്റല്‍ പ്രശ്‌നങ്ങള്‍ എന്നിവ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. സെര്‍വിക്കല്‍ നട്ടെല്ല് പ്രശ്‌നങ്ങള്‍ ഏകദേശം 30 ശതമാനവും കഴുത്തിനുണ്ടാകുന്ന ആയാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 40 വയസിന് മുകളിലുള്ളവരില്‍ പലരും ഇപ്പോള്‍ അമിതമായ ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന കഴുത്ത് വേദനയ്ക്ക് ചികിത്സ തേടുന്നുണ്ട്.
ടെക്‌സ്റ്റ് നെക്കിന്റെ ലക്ഷണങ്ങള്‍
ടെക്സ്റ്റ് നെക്ക് മായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എങ്ങനെ ലഘൂകരിക്കാം
Content Highlights :Do you have 'text neck'? Study says mobile phone use can damage your spine