ആ ചരിത്രവും കീഴടക്കി; ദോഹ ഡയമണ്ട് ലീഗില്‍ കരിയറിലെ മികച്ച ദൂരം പിന്നിട്ട് നീരജ് ചോപ്ര

ചരിത്രപരമായ റെക്കോർഡ് കടക്കുന്ന ആദ്യ ഇന്ത്യൻ ജാവലിൻ ത്രോ താരമെന്ന ബഹുമതിയും നീരജ് സ്വന്തമാക്കി

dot image

ദോഹ ഡയമണ്ട് ലീ​ഗിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ​ഗോൾഡൻ ബോയ് നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിൽ നീരജ് തന്റെ കരിയറിൽ ആദ്യമായി 90 മീറ്റർ കടന്നു. മൂന്നാം ശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 90.23 മീറ്റർ എറിഞ്ഞത്. ചരിത്രപരമായ റെക്കോർഡ് കടക്കുന്ന ആദ്യ ഇന്ത്യൻ ജാവലിൻ ത്രോ താരമെന്ന ബഹുമതിയും നീരജ് സ്വന്തമാക്കി.

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ശക്തമായാണ് നീരജ് തുടങ്ങിയത്. ആദ്യത്തെ ശ്രമത്തിൽ 88.44 മീറ്റർ എറിഞ്ഞുകൊണ്ട് നീരജ് ലീഡ് നേടി. രണ്ടാമത്തെ ശ്രമം ഫൗളായിരുന്നു, പക്ഷേ മൂന്നാം എറിഞ്ഞ 90.23 മീറ്റർ എറിഞ്ഞുകൊണ്ട് അദ്ദേഹം ​ഗംഭീരമാ തിരിച്ചുവന്നു. മത്സരത്തിലുടനീളം അദ്ദേഹം ലീഡ് നിലനിർത്തി.

90 മീറ്റർ ദൂരം കടക്കുന്ന 25-ാമത്തെ താരമാണ് നീരജ്. 27കാരനായ നീരജ് തന്റെ കരിയറിൽ രണ്ട് തവണ ഈ മാർക്ക് മറികടക്കുന്നതിന് അടുത്തെത്തിയിരുന്നു, 2022 ലെ സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്ററാണ് അദ്ദേഹത്തിന്റെ മുൻ മികച്ച ദൂരം.

Content Highlights: Neeraj Chopra breaches 90m mark for 1st time, throws 90.23m in Doha Diamond League

dot image
To advertise here,contact us
dot image