എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; മെയ് 20ന് യുഡിഎഫ് കരിദിനം

'സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനം തുറന്നു കാട്ടിയുള്ള ബദല്‍ പ്രചാരണ പരിപാടികളും യുഡിഎഫ് സംഘടിപ്പിക്കും.'

dot image

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 20ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു. അന്ന് പ്രാദേശിക തലത്തില്‍ യുഡിഎഫ് കരിങ്കൊടി പ്രകടനം നടത്തും.

നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കാരണം അത് അവരുടെ കൂടി അധ്വാനത്തിന്റെ ഫലമാണ്. അല്ലാതെയുള്ള എല്ലാ ആഘോഷ പരിപാടികളും യുഡിഎഫ് പൂര്‍ണമായി ബഹിഷ്‌ക്കരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനം തുറന്നു കാട്ടിയുള്ള ബദല്‍ പ്രചാരണ പരിപാടികളും യുഡിഎഫ് സംഘടിപ്പിക്കും. ലഹരി വലയില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി വിജയന്റെ ഒമ്പതുവര്‍ഷത്തെ ഭരണ നേട്ടമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Content Highlights: Fourth anniversary of LDF government; UDF black day on May 20

dot image
To advertise here,contact us
dot image