
കണ്ണൂര്: സിപിഐയുടെ പ്രചാരണ കാല്നട ജാഥ തടഞ്ഞ് സിപിഐഎം. തളിപ്പറമ്പ് കണിക്കുന്നിലാണ് സംഭവം. ഇരുവിഭാഗങ്ങളും തമ്മില് ഉന്തും തള്ളുമുണ്ടായി. കേന്ദ്രസര്ക്കാര് നയങ്ങള്ക്കെതിരെയാണ് സിപിഐ ലോക്കല് കമ്മിറ്റി ജാഥ സംഘടിപ്പിച്ചത്.
സിപിഐഎം വിട്ട് സിപിഐയില് ചേര്ന്ന നിലവില് സിപിഐ ജില്ലാ കൗണ്സില് അംഗമായി പ്രവര്ത്തിക്കുന്ന കോമത്ത് മുരളീധരനെ പ്രസംഗിക്കാന് അനുവദിക്കില്ലെന്ന് പറഞ്ഞെത്തിയ ഒരു സംഘം സിപിഐഎം പ്രവര്ത്തകര് മുരളീധരനെ പിടിച്ച് തള്ളുകയായിരുന്നുവെന്നാണ് സിപിഐ നേതൃത്വത്തിന്റെ ആരോപണം.
സിപിഐഎമ്മിന് മേല്കൈ ഉള്ള മേഖലയാണ് കണിക്കുന്നില്. അവിടെ സിപിഐക്കാരില്ലെന്നും സിപിഐ നേതാവ് പ്രസംഗിക്കേണ്ടതില്ലെന്നും സിപിഐഎം പ്രാദേശിക പ്രവര്ത്തകര് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.