തമിഴ് വൈറൽ റാപ്പർ വെങ്കായോ മലയാളത്തിലേക്ക്; എത്തുന്നത് ടിനു പാപ്പച്ചൻ്റെ കൊല്ലം കോട്ട കമ്പനിയിലൂടെ

4 പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊല്ലം കോട്ട കമ്പനി'

തമിഴ് വൈറൽ റാപ്പർ വെങ്കായോ മലയാളത്തിലേക്ക്; എത്തുന്നത് ടിനു പാപ്പച്ചൻ്റെ കൊല്ലം കോട്ട കമ്പനിയിലൂടെ
dot image

തമിഴ് ഇൻഡിപെൻഡൻ്റ് മ്യൂസിക്കിൽ ട്രെൻഡിങ് ആയ വെങ്കായോ റാപ്പർ മലയാളത്തിലേക്ക്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ടിനു പാപ്പച്ചൻ സിനിമ 'കൊല്ലം കോട്ട കമ്പനി'യിലൂടെയാണ് വെങ്കായോ റാപ്പറിൻ്റെ മലയാളത്തിലേക്ക് എത്തുന്നത്. നേരത്തെ തമിഴിൽ ഒട്ടേറെ ഹിറ്റായ "ചിക്കമ്മ" എന്ന ട്രാക്കിലൂടെ വെങ്കായോ വാർത്തകളിൽ ഇടം നേടിയിരുന്നു. ജസ്റ്റിൻ വർഗീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് പിന്നാലെ ഈ വിവരം സ്ഥിതീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഒട്ടേറെ മുൻനിര സിനിമ ട്രാക്കറുമാർ ട്വീറ്റ് ചെയ്തിരുന്നു.

4 പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊല്ലം കോട്ട കമ്പനി'. ഒരിടവേളക്ക് ശേഷം മുഴുനീള ആക്ഷൻ സിനിമകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയാണ് 'കൊല്ലം കോട്ട കമ്പനി'. കൊല്ലം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ പോലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞു. 'കൊല്ലം കോട്ട കമ്പനി'യുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി 80 ശതമാനവും പുതുമുഖങ്ങൾ ആണെന്നും ടിനു പറഞ്ഞു.

kollam kotta company

അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ് ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആർ അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്ന് സിനിമയുടെ തിരക്കഥ ഒരുക്കിയപ്പോൾ റാഹിലാണ് ക്യാമറ ചലിപ്പിച്ചത്. കോ-പ്രൊഡ്യൂസർ- അച്ചു ബേബി ജോൺ, എഡിറ്റർ - ദീപു ജോസഫ്, ആർട്ട് ഡയറക്ടർ - അജയ് മങ്ങാട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി,
ആക്ഷൻ കലൈ കിംഗ്സ്റ്റൺ, കോസ്റ്റ്യൂം ഡിസൈനർ- ആഷിഷ് നമ്പ്യാർ, മേക്കപ്പ് - റോണക്സ് സേവ്യർ, ലിറിക്സ് - വിനായക് ശശികുമാർ, കളറിസ്റ്റ്ശ്രീക് വാര്യർ [കളർ പ്ലാനറ്റ്], പ്രൊഡക്ഷൻ കൺട്രോളർ- പ്രധ്വി എൻ രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസേഴ്സ് - ഫെബി സ്റ്റാലിൻ, വിവേക് കെ ജി, അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു വിജയൻ, സ്റ്റിൽസ് - ഷൈൻ സബൂറ, പ്രോമോ സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ, PRO - റോജിൻ കെ റോയ്.

Content Highlights: Rapper vengayo to debut in malayalam with tinu pappachan film kollam kotta company

dot image
To advertise here,contact us
dot image