കണ്ണൂര്‍ പാട്യത്ത് അധ്യാപിക ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

കണ്ണൂര്‍ പാട്യത്ത് അധ്യാപിക ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
dot image

കണ്ണൂര്‍: പാട്യത്ത് അധ്യാപിക ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശിനി അഷിക ആണ് മരിച്ചത്. 31 വയസായിരുന്നു. പാട്യം വെസ്റ്റ് യു പി സ്‌കൂള്‍ അധ്യാപികയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഷികയുടെ ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ശരത് ആണ് ഭർത്താവ്. ഒരു വയസ്സുകാരൻ രുദ്രൻ ഏക മകനാണ്. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം താമസിക്കുന്ന അശോകന്റെയും രോഹിണിയുടെയും മകളാണ്.

Content Highlights: kannur teacher found dead at husbands house

dot image
To advertise here,contact us
dot image