

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. ചെറുതോണിയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ ഇടപ്പള്ളിയില്‍ വച്ചായിരുന്നു അതിക്രമം.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവതിക്ക് നേരെയായിരുന്നു പീഡനശ്രമം. യുവതി അതിക്രമത്തിനു ശേഷം കണ്ടക്ടറോട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പഠനാവശ്യത്തിനായി എറണാകുളത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ മെഡിക്കല്‍ പരിശോധന നടത്തി. പ്രതിക്കെതിരെ സ്ത്രീപീഡന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Content Highlights: Woman sexually assaulted in cheruthoni-ernakulam KSRTC bus