സ്വകാര്യ മേഖല തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത കമ്പനികൾക്കെതിരെ നടപടി; കടുപ്പിച്ച് കുവൈത്ത്

കമ്പനികള്‍ കൃത്യസമയത്ത് ശമ്പളം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ തടയാനുമുള്ള കര്‍ശന നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ മേഖല തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത കമ്പനികൾക്കെതിരെ നടപടി; കടുപ്പിച്ച് കുവൈത്ത്
dot image

കുവൈത്തിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരെ നടപടി കടുപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വൈകുകയോ കുറയ്ക്കുകയോ ചെയ്താല്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയ സഹേല്‍ ആപ്പ് വഴി തൊഴിലാളികള്‍ക്ക് അറിയിപ്പ് ലഭിക്കുന്നതിനുളള പുതിയ സംവിധാനത്തിന് അതോറിറ്റി തുടക്കം കുറിച്ചു.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശ്രദ്ധേയമായ മാറ്റങ്ങളാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക കുറയ്ക്കുകയോ ശമ്പളം വൈകുകയോ ചെയ്താല്‍ അതിന്റെ കാരണവും കൃത്യമായ തുകയും ഇനി മുതല്‍ 'സഹേല്‍' ആപ്ലിക്കേഷന്‍ വഴി തൊഴിലാളികളെ നേരിട്ട് അറിയിക്കും. കമ്പനികള്‍ കൃത്യസമയത്ത് ശമ്പളം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ തടയാനുമുള്ള കര്‍ശന നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ശമ്പളം കൃത്യമായി നിക്ഷേപിക്കാത്ത പക്ഷം കമ്പനിയുടെ ഫയലുകള്‍ ഉടനടി മരവിപ്പിക്കുകയും നിയമലംഘനം പരിഹരിക്കുന്നത് വരെ താല്‍ക്കാലികമായി പ്രവര്‍ത്തനം തടയുകയും ചെയ്യും. അതോറിറ്റിയുടെ ഇലക്ട്രോണിക് മോണിറ്ററിംഗ് സംവിധാനം വഴി ശമ്പളത്തിലെ കുറവോ കാലതാമസമോ സ്വയം കണ്ടെത്തുകയും ഇത് തത്സമയം അധികൃതരെ അറിയിക്കാനും ഇതിലൂടെ കഴിയും.

തൊഴിലാളികള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് സഹേല്‍ ആപ്പ് വഴി നല്‍ക്കും. തൊഴിലാളികളും കമ്പനികളും തമ്മിലുള്ള സുതാര്യത വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ സേവനങ്ങള്‍ സഹേല്‍ ആപ്പുമായി ബന്ധിപ്പിക്കാനുളള നടപടിക്കും അധികൃതര്‍ തടക്കം കുറിച്ചിട്ടുണ്ട്. തൊഴില്‍പരമായ മറ്റ് അറിയിപ്പുകള്‍ എന്നിവയും ഇനി മുതല്‍ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കും.

Content Highlights: Kuwait has taken a tough stance against companies that fail to pay salaries to private sector workers on time. The government has introduced stricter enforcement measures, including the suspension or temporary closure of a company's file until violations are corrected and pending salary deposits are completed

dot image
To advertise here,contact us
dot image