'പോൺ പാസ്പോർട്ട്': ഓൺലൈനിൽ പോൺ വീഡിയോ കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ആപ്പുമായി സ്പെയിൻ

സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഒരാൾക്ക് പത്ത് തവണ വരെ കോഡുകൾ വീണ്ടും ഉപയോഗിക്കാനാകും.

dot image

ബെർലിൻ: പ്രായപൂർത്തിയാകാത്തർ ഓൺലൈനിൽ പോൺ വീഡിയോ കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി സ്പെയിൻ. ഈ ആപ്പ് വഴി ഓൺലൈനിൽ പോൺ വീഡിയോ കാണുന്ന ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുകയും ഡിജിറ്റൽ ക്രെഡിറ്റുകൾ വഴിയുള്ള ആക്സസ് പരിമിതപ്പെടുത്തുകയും ചെയ്യും. പ്രായപൂർത്തി ആകാത്തവർക്കിടയിൽ ഇത്തരത്തിലുളള വീഡിയോ കാണുന്ന ശീലം വർദ്ധിച്ചതായി ആന്റി-പോണോഗ്രഫി വിരുദ്ധ ഗ്രൂപ്പായ ഡെയ്ൽ ഉന വുൽറ്റ ആശങ്ക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പെയിനിന്റെ നീക്കം.

ലോകത്തിലെ ഏറ്റവും ചെറിയ പ്രാണി; ഒരു വണ്ടിന്റെ വില 75 ലക്ഷം

സംഘടന പുറത്ത് വിട്ട കണക്കുകൾ പ്രകാരം, പതിനഞ്ചു വയസിന് താഴെയുള്ള കുട്ടികളിൽ 50% പോൺ വീഡിയോകൾ കാണുന്നവരാണ്. സ്പെയിൻ പുറത്തിറക്കുന്ന കാർട്ടേറ ഡിജിറ്റൽ ബീറ്റ എന്നറിയപെടുന്ന ആപ്പ് മൊബൈൽ വാലറ്റ് പോലെ ആയിരിക്കും പ്രവർത്തിക്കുക. ഉപയോക്താവിന്റെ ഐഡി ഉപയോഗിച്ച് വയസ് പരിശോധിക്കുക എന്നതാണ് ആദ്യ നടപടി. തുടർന്ന് ഒരു മാസത്തേക്കുള്ള ക്രെഡിറ്റുകൾ നൽകും. പ്രതിമാസം 30 ക്രെഡിറ്റുകൾ വരെ അനുവദിക്കും. ഓരോ ക്രെഡിറ്റ് വഴി വെബ്സൈറ്റുകൾ ആക്സസ് ചെയ്യുന്നതിനായി ക്യുആർ കോഡ് ഉണ്ടാകുന്നതാണ്. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഒരാൾക്ക് പത്ത് തവണ വരെ കോഡുകൾ വീണ്ടും ഉപയോഗിക്കാനാകും.

ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സ്പാനിഷ് സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സഹായം തേടും. നാഷണൽ സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് എൻഫോഴ്സ്മെൻ്റിൻ്റെ മേൽനോട്ടവും ആപ്പിനുണ്ട്.

dot image
To advertise here,contact us
dot image