നൊബേൽ ജേതാവായ കനേഡിയൻ സാഹിത്യകാരി ആലിസ് മൺറോ വിടവാങ്ങി

1968-ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം
നൊബേൽ ജേതാവായ കനേഡിയൻ സാഹിത്യകാരി ആലിസ് മൺറോ വിടവാങ്ങി

ഒന്റാറിയോ: പ്രശസ്ത കനേഡിയൻ സാഹിത്യകാരിയും നൊബേൽ ജേതാവുമായ ആലിസ് മൺറോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒൻ്റാറിയോയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെൻഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് ‘കനേഡിയൻ ചെക്കോവ്’ എന്നും വിശേഷണമുണ്ട്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ഏറെയും പറഞ്ഞത്.

1968-ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി. 2009-ൽ മാൻ ബുക്കർ സമ്മാനവും 2013-ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനവും നേടി. ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് (1968), ലിവ്‌സ് ഓഫ് ഗേൾസ് ആൻഡ് വുമൺ (1971), ഹൂ ഡു യു തിങ്ക് യു ആർ ? (1978), ദി മൂൺസ് ഓഫ് ജൂപ്പിറ്റർ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസിൽ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com