ഇസ്രയേലിൽ മിസൈൽ ആക്രമണം; മലയാളി കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

വടക്കൻ ഇസ്രയേലിലാണ് ലെബനൻ ആക്രമണം നടത്തിയത്

dot image

ടെൽ അവീവ്: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. മരിച്ചത് കൊല്ലം സ്വദേശി ലിബിൻ മാക്സ് വെൽ. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വടക്കൻ ഇസ്രയേലിലാണ് ലെബനൻ ആക്രമണം നടത്തിയത്. കാർഷിക മേഖലയായ മൊഷാവിലെ മാർഗലിയോട്ടിലെ പ്ലാന്റേഷനിലാണ് മിസൈൽ പതിച്ചത്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഇന്ത്യയിലെ ഇസ്രയേൽ എംബസി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുകയാണ്. കുടുംബങ്ങൾക്ക് വേണ്ട പിന്തുണയും സഹായവും നൽകുമെന്നും ഹിസ്ബൊല്ലയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ എംബസി വ്യക്തമാക്കി.

dot image
To advertise here,contact us
dot image