മറ്റ് സ്ത്രീകളെ നോക്കുന്നുവെന്ന് സംശയം; കാമുകന്റെ കണ്ണില് സൂചികൾ കുത്തിയിറക്കി കാമുകി

കണ്ണിന് സാരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്

dot image

ഫ്ലോറിഡ: മറ്റ് സ്ത്രീകളെ നോക്കിയതിന് കാമുകന്റെ കണ്ണിൽ സൂചികൾകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് 44 കാരി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സാന്ദ്ര ജിംനെസ് നായ്ക്കൾക്കെടുക്കാൻ കൊണ്ടുവന്ന റാബിസ് ഷോട്ട്സ്, കാമുകന്റെ കണ്ണിൽ കുത്തിയിറക്കുകയായിരുന്നു. കണ്ണിന് സാരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. മിയാമി ഡേഡ് കൗണ്ടിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ എട്ടുവർഷമായി ഇരുവരും ഡേറ്റിംഗിലാണ്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.

താൻ കിടക്കുകയായിരുന്നുവെന്നും അപ്പോള് ജിംനെസ് തന്റെ ശരീരത്തിലേക്ക് ചാടിക്കയറി രണ്ട് സൂചികൾകൊണ്ടും കണ്ണിൽ കുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. വലത് കണ്ണിലാണ് കുത്തേറ്റത്. ഉടൻ തന്നെ ജിംനെസ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസെത്തിയപ്പോൾ ജിംനെസ് താമസസ്ഥലത്തിന് പുറത്ത് കാറിൽ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും കാമുകൻ സ്വയം കണ്ണിൽ കുത്തിയതാണെന്നുമാണ് ജിംനെസിന്റെ വാദം.

dot image
To advertise here,contact us
dot image