യുഎസിലെ ലൂവിസ്റ്റൺ നഗരത്തിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു

തോക്കുമായി നടക്കുന്ന അക്രമിയുടെ ഫോട്ടോ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു

dot image

വാഷിങ്ടൺ: മെയിനിലെ ലൂവിസ്റ്റൺ നഗരത്തിൽ വൻ വെടിവെപ്പ്. വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. വെടിവെച്ചയാളെ പിടികൂടാനായിട്ടില്ല.

ലൂവിസ്റ്റണിലെ ബാറിലും റസ്റ്റോറന്റിലുമാണ് വെടിവെപ്പുണ്ടായത്. തോക്കുമായി നടക്കുന്ന അക്രമിയുടെ ഫോട്ടോ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അറുപതോളം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

dot image
To advertise here,contact us
dot image