എലിഫന്റ് ടൂത്ത് പേസ്റ്റ് പരീക്ഷണം പാളി; ചികിത്സതേടി യൂട്യൂബർ ഐഷോ സ്പീഡ്

'എന്താണ് സംഭവിക്കുന്നത്? ഇത് പ്രവർത്തിക്കുന്നുണ്ടോ? എന്റെ ദൈവമേ, എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല'

dot image

വാഷിങ്ടൺ: എലിഫന്റ് ടൂത്ത് പേസ്റ്റ് നിർമ്മിക്കുന്നത് പരീക്ഷണം ചെയ്തത് പാളിപ്പോയതിനെ തുടർന്ന് ചികിത്സ തേടി അമേരിക്കൻ യൂട്യൂബർ ഐഷോ സ്പീഡ്. പരീക്ഷണം തെറ്റിയതോടെ വീടിനകത്ത് വിഷപ്പുക നിറഞ്ഞു. ശ്വാസം തടസം അനുഭവപ്പെട്ട ഐഷോ സ്പീഡ് ഉടനെ റൂമിനകത്ത് നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു.

വീട്ടിലെ തന്റെ റൂമിൽ വെച്ച് ആണ് ഐഷോ സ്പീഡ് പരീക്ഷണം നടത്തിയത്. എന്നാൽ എലിഫന്റ് ടൂത്ത് പേസ്റ്റ് പരീക്ഷണം പാളുകയും പെട്ടെന്ന് വിഷപ്പുക നിറയുകയും ചെയ്തു. പരീക്ഷണം വിജയിച്ചില്ല എന്ന് ഐഷോ സ്പീഡ് വീഡിയോയിൽ പറയുന്നത് കാണാം. 'എന്താണ് സംഭവിക്കുന്നത്? ഇത് പ്രവർത്തിക്കുന്നുണ്ടോ? എന്റെ ദൈവമേ, എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല,' എന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. ഫയർ അലാറം മുഴങ്ങുന്നതും വീഡിയോക്കകത്ത് കേൾക്കാം. റൂമിനകത്ത് പുക നിറഞ്ഞതോടെ ഐഷോ സ്പീഡും സുഹൃത്തും റൂമിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

വിഷപ്പുക ശ്വസിച്ച ഐഷോ സ്പീഡിനും സുഹൃത്തിനും ഉടനെ ആരോഗ്യപ്രവർത്തകരെത്തി വൈദ്യ സഹായം നൽകിയെന്നാണ് വിവരം. ലൈവ് സ്ട്രീമിംഗ് വീഡിയോകിളിലൂടെ പേരുകേട്ടയാളാണ് ഡാരൻ ജേസൺ വാട്ട്കിൻസ് ജൂനിയർ എന്ന ഐഷോ സ്പീഡ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഈ പതിനെട്ടുകാരനുളളത്.

എന്താണ് എലിഫന്റ് ടൂത്ത് പേസ്റ്റ്

പൊട്ടാസ്യം അയഡൈഡ് (KI) അല്ലെങ്കിൽ യീസ്റ്റ്, ചെറുചൂടുള്ള വെള്ളം, ഹൈഡ്രജൻ പെറോക്സൈഡിന്റെ ( H 2 O 2 ) എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പതയാണ് എലിഫന്റ് ടൂത്ത് പേസ്റ്റ്. ഹൈഡ്രജൻ പെറോക്സൈഡിന്റെ ദ്രുതഗതിയിലുള്ള വിഘടനം മൂലം വലിയ പതയായി ഇത് പുറത്തേക്ക് വരുന്നു. ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്ദ്രതയെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രതികരണം.

ഹൈഡ്രജൻ പെറോക്സൈഡ് ഓക്സിജനും വെള്ളവുമായി വിഘടിക്കുന്നു. ചെറിയ അളവിലുള്ള ഹൈഡ്രജൻ പെറോക്സൈഡ് വലിയ അളവിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനാൽ, ഓക്സിജൻ പെട്ടെന്ന് കണ്ടെയ്നറിൽ നിന്ന് പുറത്തേക്ക് തള്ളുന്നു. സോപ്പ് വെള്ളത്തിൽ ഓക്സിജൻ കലരുന്നതോടെ കുമിളകൾ സൃഷ്ടിച്ച് നുരയായി മാറുന്നു.

നുരയുടെ അഗ്നിപർവ്വതം ഉണ്ടാക്കുന്നതിനാൽ സ്കൂളുകളിൽ കുട്ടികളെ ആകർഷിക്കുന്ന ഒരു ജനപ്രിയ പരീക്ഷണമാണിത്. സയന്സ് ലാബുകളിലുമൊക്കെ ഈ പരീക്ഷണം നടത്താറുണ്ട്. എന്നാല് പരീക്ഷണം ഒന്നു പാളിയാല് വലിയ അപകടത്തിനും സാധ്യതയുണ്ട്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image